ദുരന്തത്തിൽ അതിജയിച്ച വെള്ളാർമല സ്കൂളിലെ കുട്ടികൾക്ക് ബദറുൽ ഹുദായുടെ സമ്മാനം

മേപ്പാടി : എസ്.എസ്.എൽ.സി. പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടിയ മേപ്പാടി ചൂരൽമല വെള്ളാർമല ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ 55 കുട്ടികൾക്കും പനമരം ബദ്റുൽ ഹുദാ അക്കാദമി സമ്മാനങ്ങൾ നൽകി അനുമോദിച്ചു. മേപ്പാടി ഗവ:ഹയർ സെക്കണ്ടറി സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടി മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്തു. ബദ്റുൽഹുദാ ജനറൽ സെക്രട്ടറി പി ഉസ്മാൻ മൗലവി അധ്യക്ഷം വഹിച്ചു. ദുരന്തമുഖത്തും സാമൂഹ്യസേവന വിദ്യാഭ്യാസ മേഖലയിലുംതുല്യതയില്ലാത്ത സേവനങ്ങളാണ് ബദ്റുൽ ഹുദ ചെയ്തുകൊണ്ടിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. മാതൃഭൂമി മാനേജിംഗ് എഡിറ്ററും മുൻ എം.പി. യുമായ എം വി ശ്രേയാംസ് കുമാർ വെള്ളാർമല സ്കൂളിനുള്ള ഷീൽഡ് കൈമാറി. മേപ്പാടി ഗ്രാമ പഞ്ചായത് പ്രസിഡണ്ട് കെ. ബാബു പഠനോപകരണങ്ങളടങ്ങിയ സമ്മാനങ്ങളും കെ.കെ മമ്മൂട്ടി മദനി എപ്ലസ് ജേതാവിനുള്ള ക്യാഷ് അവാർഡും വിതരണം ചെയ്തു.എസ്.വൈ.എസ്. ജില്ലാ പ്രസിഡണ്ട് ബശീർ സഅദി നെടുങ്കരണ, ബി ജെ പി സംസ്ഥാന സമിതി അംഗം കെ.സദാനന്ദൻ, വെള്ളാർമല സ്കൂൾ പ്രധാനാധ്യാപകൻ ഉണ്ണികൃഷൺ, മുഹമ്മദലി സഖാഫി പുറ്റാട് , ജാഫർ ഓടത്തോട്, ശമീർ തോമാട്ടിയാൽ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *