കൈതക്കൽ. മാനന്തവാടി
ഉപജില്ലാതല സ്കൂൾ പ്രവേശനോത്സവം പനമരം കൈതക്കൽ
ജി.എൽ.പി.എസ്സിൽ വെച്ച്
അതി വിപുലമായ പരിപാടികളോടുകൂടി സംഘടിപ്പിച്ചു.
സൂപ്രണ്ട് എ. ഇ.ഒ.
ഇൻചാർജ്
ഷീബ എൻ.എസ്. സ്വാഗതം പറഞ്ഞു.
പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്
ലക്ഷ്മി ആലക്ക മുറ്റം അധ്യക്ഷതവഹിച്ച ചടങ്ങ് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി ഉദ്ഘാടനം നിർവഹിച്ചു.
പനമരം ബ്ലോക്ക് പഞ്ചായത്ത്
വൈസ് പ്രസിഡണ്ട്
അബ്ദുൽ ഗഫൂർ കാട്ടി മുഖ്യ പ്രഭാഷണം നടത്തി. നവീകരിച്ച സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം പനമരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്
തോമസ്
പാറക്കാലായിൽ
നിർവഹിച്ചു.
സൗജന്യ പാഠപുസ്തക വിതരണ ഉദ്ഘാടനം
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ടി സുബൈർ നിർവഹിച്ചു.
പനമരം ബ്ലോക്ക് ഡിവിഷൻ മെമ്പർ
കുഞ്ഞമ്മദ് മഞ്ചേരി
യൂണിഫോം വിതരണം നടത്തി. വാർഡ് മെമ്പർ ശാന്ത കെ. കെ നവാഗതർക്കുള്ള സമ്മാനവിതരണം നടത്തി. മുൻ പ്രസിഡണ്ട് ആസ്യ ടീച്ചർ എൽ.എസ്.എസ്
വിജയിയെ ആദരിച്ചു.
ബി.ആർ.സി.ഫണ്ട് ഉപയോഗിച്ച് നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം
ബി.പി.സി.
(ബി.ആർ.സി)
കെ.കെ.സുരേഷ് നിർവഹിച്ചു.
ഡിജിറ്റൽ ഇൻട്രാക്റ്റീവ് പാനലിന്റെ ഉദ്ഘാടനം മുൻ എച്ച്. എം.
റെജി തോമസ് നിർവഹിച്ചു.
ആശംസകൾ അർപ്പിച്ചുകൊണ്ട്
പി.ടി.എ. പ്രസിഡണ്ട്
സിദ്ദീഖ് പി.പി,
അബ്ദുൾ നാസർ സഫ്രീന എന്നിവർ സംസാരിച്ചു.
എച്ച്.എം. ഇൻ ചാർജ്
സജിത എം. ആർ.
നന്ദി പറഞ്ഞു.
മാനന്തവാടി ഉപജില്ലാതല സ്കൂൾ പ്രവേശനോത്സവം നടത്തി.
