മാനന്തവാടി . ജൂലൈ ഒമ്പതിന് നടക്കുന്ന പൊതുപണിമുടക്ക് വിജയിക്കണമെന്ന് ഹെഡ്‌ലോഡ് ആന്റ് ജനറൽ വർക്കേഴ്‌സ് യൂനിയൻ (സി ഐ ടി യു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. രൂക്ഷമായ വിലകയറ്റം, വർദ്ധിച്ചു വരുന്ന തൊഴിലില്ലായ്മ തുടങ്ങിയവ മൂലം ജനജീവിതം ദുസഹമാക്കുകയാണ്. ലേബർകോഡുകൾ നടപ്പിലാക്കാൻ കേന്ദ്രം ധൃതിപിടിച്ച നടപടികളാണ് സ്വീകരിക്കുന്നത്. വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണുക, ചുമട്ട് തൊഴിലാളി നിയമം കാലോചിതമായി പരിഷ്‌ക്കരിക്കുക, മരംകയറ്റ് മേഖലയിലെ തൊഴിലാളികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനത്തിലുയർന്നു. ആനത്തലവട്ടം ആനന്ദൻ നഗറിൽ (ചൂട്ടക്കടവ് പാറക്കൽ ഓഡിറ്റോറിയം) നടന്ന പ്രതിനിധി സമ്മേളനത്തിൽ ഹെഡ്‌ലോഡ് ആന്റ് ജനറൽ വർക്കേഴ്‌സ് യൂണിയൻ ജില്ലാ പ്രസിഡന്റ് പി വി സഹദേവൻ പതാക ഉയർത്തി. പി കെ രാമചന്ദ്രൻ രക്തസാക്ഷി പ്രമേയവും റിപ്പോർട്ടും അവതരിപ്പിച്ചു. കെ പി ഷിജു അനുശോചനപ്രമേയവും അവതരിപ്പിച്ചു. സിഐടിയു സംസ്ഥാന പ്രസിഡന്റ് ടി പി രാമകൃഷ്ണൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. പി വി സഹദേവൻ അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി ആർ രാമു, സംസ്ഥാന നേതാക്കളായ സുന്ദരൻപിള്ള, ആർ നാസർ, വി വി ബേബി എന്നിവർ സംസാരിച്ചു. തുടർന്ന് ചൂട്ടക്കടവ് മുതൽ മാനന്തവാടി ഗാന്ധിപാർക്ക് വരെ പ്രകടനം നടത്തി. . കോടിയേരി ബാലകൃഷ്ണൻ നഗർ (മാനന്തവാടി ഗാന്ധിപാർക്ക്) നടന്ന പൊതുസമ്മേളനം ജനറൽ സെക്രട്ടറി ആർ രാമു ഉദ്ഘാടനം ചെയ്തു. പി വി സഹദേവൻ പ്രസിഡന്റ്, പി കെ രാമചന്ദ്രൻ ജനറൽ സെക്രട്ടറി ആനത്തലവട്ടം ആനന്ദൻ നഗർഹെഡ്‌ലോഡ് ആന്റ് ജനറൽ വർക്കേഴ്‌സ് യൂണിയൻ (സിഐടിയു) ജില്ലാ പ്രസിഡന്റായി പി വി സഹദേവനേയും പി കെ രാമചന്ദ്രനെ ജില്ലാ ജനറൽ സെക്രട്ടറിയായും എം സെയ്ദിനെ ട്രഷറായും തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: പി കെ അബു, കെ പി ഷിജു, കെ ജി ജോയി, കെ ജെ തോമസ് (വൈസ്പ്രസിഡന്റുമാർ). ഇ കെ ബാലകൃഷ്ണൻ, എം പി സെയ്ദ്, ടി കെ രവീന്ദ്രൻ, എൻ ജെ ഷജിത്ത് (സെക്രട്ടറിമാർ). 27 അംഗ ജില്ലാ കമ്മിറ്റിയേയും 10 അംഗ സംസ്ഥാന സമ്മേളന പ്രതിനിധികളേയും തിരഞ്ഞെടുത്തു.
ജൂലൈ ഒമ്പതിലെ പൊതുപണിമുടക്ക് വിജയിപ്പിക്കണം: സി ഐ ടി യു
