സമ്മർ ക്രിക്കറ്റ്‌ കോച്ചിങ്‌ ക്യാമ്പ് സമാപിച്ചു

കൃഷ്ണഗിരി : കേരള ക്രിക്കറ്റ്‌ അസോസിയേഷന്റെ അഭിമുഖ്യത്തിൽ വയനാട് ജില്ലാ ക്രിക്കറ്റ്‌ അസോസിയേഷൻ ജില്ലയിലെ എട്ട് പ്രമുഖ കേന്ദ്രങ്ങളിലായി സംഘടിപ്പിച്ച സമ്മർ ക്രിക്കറ്റ്‌ കോച്ചിങ്‌ ക്യാമ്പിന് കൃഷ്ണഗിരി സ്റ്റേഡിയത്തിൽ വെച്ച് നടന്ന സർട്ടിഫിക്കറ്റ് വിതരണത്തോടെ സമാപനമായി. ശനിയാഴ്ച സ്റ്റേഡിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ ജില്ലാ സെക്രട്ടറി നാസിർ മച്ചാൻ അധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി എ എം നൂർഷ, മാനേജർ അനീഷ് കുമാർ, കെ സി എ കോച്ചസ് ജെസ്റ്റിൻ ഫെർണാൻഡസ്, ജിനി ജോമോൻ, ജില്ലാ പരിശീലകാരായ അനീഷ് സാന്റോ, രമിത, ഫസൽ റഹ്മാൻ, സുശാന്ത് എന്നിവർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു. കൃഷ്ണഗിരി, പുൽപള്ളി, കൽപ്പറ്റ, മേപ്പാടി, പനമരം, മാനന്തവാടി, കുഞ്ഞോം, ചുള്ളിയോട് എന്നിവിടങ്ങളിലായി 230 കുട്ടികൾ ക്യാമ്പുകളിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *