ബ്രഹ്മഗിരി സൊസൈറ്റി അഴിമതി; ജനകീയ പ്രക്ഷോഭത്തിന് കോൺഗ്രസ് നേതൃത്വം നൽകും.

കൽപ്പറ്റ : കോടികൾ നിക്ഷേപം സ്വീകരിച്ച് നിക്ഷേപകരെ വഞ്ചിച്ച ബ്രഹ്മഗിരി സൊസൈറ്റി ഭരണ സമിതിക്കെതിരെയും സി.പി.എം. ജില്ലാ നേതൃത്വത്തിനെതിരെയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ നേതൃത്വത്തിൽ ജനകീയ പ്രക്ഷോഭം നടത്താൻ ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ ബോഡി യോഗം തീരുമാനിച്ചു. സംസ്ഥാനത്തിന്‍റെ പല ഭാഗത്തു നിന്നും റിട്ടയർ ചെയ്ത ഉദ്യോഗസ്ഥരില്‍ നിന്നും, സഹകരണ ബാങ്കുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, കുടുംബശ്രീ യൂണിറ്റുകൾ, പാല്‍ സൊസൈറ്റികൾ എന്നിവയിൽ നിന്നും കോടികൾ നിക്ഷേപമായി സ്വീകരിച്ച് ഭരണ സമിതിയും മാർക്സിസ്റ്റ് പാർട്ടി നേതാക്കളും കട്ട് മുടിച്ച് സ്ഥാപനത്തെ മുച്ചൂടും നശിപ്പിച്ച് സ്ഥാപനം പൂട്ടികെട്ടി. നിക്ഷേപകർ നിക്ഷേപ തുക ചോദിക്കുമ്പോൾ നിക്ഷേപകരെ പോലീസ് സാന്നിധ്യത്തിൽ ഭീക്ഷണിപ്പെടുത്തി പറഞ്ഞയച്ചു. നിക്ഷേപകർ ആത്മഹത്യയുടെ വക്കിലാണ്. കാലവർഷ കെടുതിയിൽ കാർഷിക വിളകൾ നഷ്ട്ടപ്പെട്ടവർക്കും, വന്യമൃഗങ്ങളാൽ നാശനഷ്ടങ്ങൾ വരുത്തിയ കാർഷിക വിളകൾക്കും, മനുഷ്യ ജീവനുകൾ നഷ്ടപ്പെട്ടതിനും സർക്കാർ നഷ്ടപരിഹാരം നൽകാതെ ഒളിച്ചു കളിക്കുകയാണ്. ഇതിനെതിരെ ഡി.സി.സി.യുടെ നേതൃത്വത്തിൽ ജില്ല മുഴുവന്‍ വാഹന പ്രചാരണ ജാഥ നടത്തുവാനും യോഗത്തിൽ തീരുമാനിച്ചു. ഡി.സി.സി. പ്രസിഡണ്ട് എൻ.ഡി. അപ്പച്ചൻ അധ്യക്ഷത വഹിച്ചു. പി.കെ. ജയലക്ഷ്മി, കെ. എൽ. പൗലോസ്, പി.പി. ആലി, സി.പി. വർഗീസ്, എൻ.കെ. വർഗീസ്, ഒ.വി. അപ്പച്ചൻ, അഡ്വ. വേണുഗോപാൽ ടി.പി. രാജശേഖരൻ, എൻ.സി. കൃഷ്ണകുമാർ, ബിനു തോമസ്, അഡ്വ. രാജേഷ് കുമാർ, നിസ്സി അഹമ്മദ്, മൊയിന്‍ കടവന്‍, വിജയമ്മ , പി. ശോഭന കുമാരി, കമ്മനം മോഹനൻ, ബീന ജോസ്, എൻ.യു. ഉലഹന്നാൻ, ചിന്ന ജോസ്, പി.വി. ജോർജ്ജ്, ഒ. ആർ. രഘു, എ. എം.നിഷാന്ത്, ജിൽസൺ, വർഗ്ഗീസ് മുരിയങ്കാവിൽ, പോൾസൺ കൂവക്കൽ, ബി. സുരേഷ് ബാബു, ജിനി തോമസ്, കെ.കെ. വിശ്വനാഥൻ, സജീവൻ മടക്കിമല, ശശികുമാർ, ഇ. എ. ശങ്കരൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *