വയനാട് ജില്ല സീനിയർ ചെസ്: വി.ആർ. സന്തോഷ് ചാമ്പ്യൻ

കൽപറ്റ:കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ രൂപീകരിച്ച ചെസ് ടെക്നിക്കൽ കമ്മിറ്റിയുടെ നേതൃത്യത്തിൽ നടത്തിയ വയനാട് ജില്ല സീനിയർ ചെസ് ചാമ്പ്യൻഷിപ്പ് ജിഎച്ച്എസ്എസ് മീനങ്ങാടിയിൽ സമാപിച്ചു. ടൂർണമെന്റിൽ ഫിഡേ റേറ്റഡ് താരം വി. ആർ. സന്തോഷ് ചാമ്പ്യനായി .അനുരാഗ് എം എസ് , പ്രനീഷ് കുമാർ സി എസ് ,ആബേൽ എം എസ് എന്നിവർ രണ്ടും മൂന്നും നാലും സ്ഥാനങ്ങൾ നേടി തൃശൂരിൽ നടക്കുന്ന സംസ്ഥാന സീനിയർ ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടി. 47 കളിക്കാർ പങ്കെടുത്ത ടൂർണമെന്റിൽ വിജയികൾക്ക് ട്രോഫികൾ നൽകി. പി എസ് വിനീഷ് ,വി ആർ സന്തോഷ്, ആർ രമേഷ്, സുനിൽ എം കെ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *