പൊലീസുകാര്‍ക്ക് നേരെ യുവാക്കളുടെ ആക്രമണം രണ്ട് പൊലീസുകാര്‍ക്ക് പരിക്ക്

കൊളവയല്‍: മാനിക്കുനി റോഡില്‍ വീട്ടില്‍ അതിക്രമിച്ച് കയറിയവരെ പിടികൂടാനെത്തിയ പൊലീസുകാരാണ് ആക്രമണത്തിനിരയായത്. മീനങ്ങാടി സ്റ്റേഷനിലെ അല്‍ത്താഫ് , അര്‍ജുന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. നാട്ടുകാര്‍ തടഞ്ഞുവെച്ച രണ്ട് പേരെ കസ്റ്റഡിയിലെടുക്കാനെത്തിയ പൊലീസുകാരാണ് ആക്രമിക്കപ്പെട്ടത്. മീനങ്ങാടി ചീരാംകുന്ന് മണഞ്ഞുവയല്‍ സ്വദേശികളായ ബസ് ഡ്രൈവര്‍ ശരത്, വിഷ്ണു പ്രകാശ് എന്നിവരാണ് ആക്രമിച്ചതെന്ന് പരിക്കേറ്റ പെലീസുകാര്‍ പറഞ്ഞു. വാഹനത്തിന്‍ കയറ്റാന്‍ ശ്രമിക്കുന്നതിനിടയില്‍ മര്‍ദ്ദിക്കുകയായിരുന്നു. പരിക്കേറ്റ അല്‍ത്താഫും അര്‍ജ്ജുനും മീനങ്ങാടി ആരോഗ്യ ആശുപത്രിയില്‍ ചികിത്സ തേടി. പ്രതികള്‍ക്കെതിരെ വീട്ടില്‍ അതിക്രമിച്ച് കയറിയതിനും , പൊലീസിന്റെ കൃത്യനിര്‍വഹണത്തിന് തടസ്സം നിന്നതിനും കേസെടുത്തു

Leave a Reply

Your email address will not be published. Required fields are marked *