കൽപ്പറ്റ : വന്യജീവി കൂട്ടിലുണ്ടായിരുന്ന കോഴികളെ കൂട്ടത്തോടെ കൊന്നു.പുല്‍പ്പള്ളി കുന്നത്തുകവലയിലെ കാരക്കാട്ടില്‍ ബിജുവിന്റെ ഫാമിലെ 60ഓളം കോഴികളെയാണ് വന്യജീവി കൊന്നത്. നിരവധി കോഴികള്‍ക്ക് പരിക്കുണ്ട്. ഇന്ന് പുലര്‍ച്ചെ 2.30ഓടെയാണ് സംഭവം. വീടിന് സമീപത്തെ ഷെഡിന്റെ വശത്തുള്ള കമ്പിവല തകര്‍ത്താണ് വന്യജീവി കോഴികളെ പിടിച്ചത്. ശബ്ദം കേട്ട് വീട്ടുകാര്‍ കോഴിക്കൂടിന് അടുത്തെത്തിയപ്പോഴേയ്ക്കും വന്യജീവി ഓടിമറഞ്ഞു. വനപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. കാട്ടുപൂച്ചയായിരിക്കാം കോഴികളെ ആക്രമിച്ചതെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
പുല്‍പ്പള്ളിയില്‍ വന്യജീവി ആക്രമണം കോഴികളെ കൂട്ടത്തോടെ കൊന്നു.
