ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീട്ടുപകരണങ്ങള്‍ കത്തി നശിച്ചു

മാനന്തവാടി: പയോട് ലക്ഷ്മി സദനില്‍ രാധാമണിയുടെ വീടിലാണ് ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെ തീപിടുത്തം ഉണ്ടായത്.പുലര്‍ച്ചെ ശബ്ദം കേട്ട് കെ എസ് ആര്‍ ടി സി ജീവിനക്കാരനായ അനില്‍ എഴുന്നേറ്റ് അടുക്കളയോട് ചേര്‍ന്നുള്ള വാതില്‍ തുറന്നതോടെ മുറി മുഴുവന്‍ പുക മൂടിയത് ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് അയല്‍വാസിയായ മാനന്തവാടി സ്റ്റേഷനിലെ പ്രബോഷന്‍ എസ് ഐ രാം ലാലിനെ വിവരമറിയിച്ചു.തുടര്‍ന്ന് നാട്ടുകാരും, അഗ്‌നി രക്ഷാ നിലയത്തിലെ രണ്ട് യൂണിറ്റും, പോലീസും നാട്ടുകാരുടെയും സഹായത്തോടെ തീയണക്കുകയായിരുന്നു. അടുക്കളയിലെ കബോര്‍ഡ്, മിക്‌സി ,ഗ്രൈന്‍ഡര്‍, ഇന്‍ഡക്ഷന്‍ കുക്കര്‍, സ്റ്റൗവ്, എന്നിവ പൂര്‍ണ്ണമായും കത്തിനശിച്ചു, ജനല്‍ചില്ലുകളും തകര്‍ന്നു, വയറിംഗും നശിച്ച നിലയിലാണ് ഫ്രീഡ്ജിനുള്ളില്‍ വയറുകള്‍ ഷോര്‍ട്ടായാണ് തീ പിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *