ലോക സൈക്കിൾ ദിനത്തിൽ ”റൈഡ് റെഡി”ചാലഞ്ചുമായി പനമരം കുട്ടി പോലീസ്

പനമരം: ലോക സൈക്കിൾ ദിനത്തിൻ്റെ ഭാഗമായി പനമരം ഗവ. ഹയർ സെക്കൻഡറി സ്കൂൾ എസ്.പി.സി യുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ സൈക്കിളിൻ്റെ പ്രത്യേകതകളും, സൈക്കിൾ യാത്രയുടെ ഗുണങ്ങളും കേഡറ്റുകൾക്ക് വിവരിച്ചു നൽകി. അതിനു ശേഷം ജില്ലാ പഞ്ചായത്ത് നൽകിയ പത്ത് സൈക്കിളുകളിൽ പഠിക്കാൻ താൽപര്യമുള്ള സ്കൂളിലെ തങ്ങളുടെ കൂട്ടുകാരെ മുഴുവൻ പഠിപ്പിക്കുമെന്ന ചാലഞ്ച് ഏറ്റെടുത്ത് കേഡറ്റുകൾ . ഇതിൻ്റെ തുടക്കമെന്ന നിലയിൽ ഒരു മാസം കൊണ്ട് മുഴുവൻ എസ്പിസി കേഡറ്റുകളേയും പഠിപ്പിക്കും എന്ന തീരുമാനമെടുത്ത് കേഡറ്റുകൾ റെഡി ടു റൈഡറു തുടക്കം കുറിച്ചു . ചടങ്ങിൽ പ്രിൻസിപ്പൽ രമേഷ് കുമാർ കെ, ഹെഡ്മിസ്ട്രസ് ഷീജ ജയിംസ്, പി ടി എ പ്രസിഡൻ്റ് മുനീർ സി.കെ, സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡൻ്റ് സലിം കടവൻ, ജില്ലാ സൈക്ലിങ് അസോസിയേഷൻ സെക്രട്ടറി സുബൈർ എളകുളം, രേഖ കെ, നവാസ്. ടി എന്നിവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *