ആശവർക്കർ ഷീജ ചികിത്സാ -കുടുംബ സഹായ കമ്മിറ്റി രൂപീകരിച്ചു

മാനന്തവാടി: 2025 മെയ് 6 ന് ബത്തേരിയിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കുപറ്റി മലബാർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന,എടവക ഗ്രാമപഞ്ചായത്തിലെ ആശവർക്കർ ഷീജ, ഭർത്താവ് രാമകൃഷ്ണൻ എന്നിവരുടെ ചികിത്സാ സഹായത്തിനായി മന്ത്രി ഒ. ആർ. കേളു ,എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബ്രാൻ അഹമ്മത് കുട്ടി,ജില്ലാ പഞ്ചായത്ത് മെമ്പർ കെ. വിജയൻ എന്നിവർ രക്ഷാധികാരികളായും,മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻബേബി ചെയർമാനായും,പി.പ്രസന്നൻ കൺവീനർ, മിനി തുളസീധരൻ ഖജാൻജിയായും ചികിത്സ /കുടുംബ സഹായ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു.ചികിത്സയ്ക്കും കുടുംബത്തെ സഹായിക്കുന്നതിനുമായിഏകദേശം 25 ലക്ഷം രൂപ വേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്.പ്ലസ്ടുവിനും ഡിഗ്രിയ്ക്കും പഠിക്കുന്ന രണ്ട് പെൺമക്കളുള്ള നിർദ്ധനരായ ഈ കുടുംബത്തെ മനുഷ്യസ്നേഹികളായ മുഴുവനാളുകളും ചേർത്തു പിടിക്കണമെന്നും,സാമ്പത്തികമായി പരമാവധി സഹായിക്കണമെന്നും ഭാരവാഹികൾ പത്രസമ്മേളത്തിൽ പറഞ്ഞു.പത്രസമ്മേളനത്തിൽ ചെയർമാൻ ജസ്റ്റിൻ ബേബി, എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബ്രാൻ അഹമ്മത് കുട്ടി,കൺവീനർ പി.പ്രസന്നൻ,വിനോദ് തോട്ടത്തിൽ,,മിനിതുള സീധരൻ,പുനത്തിൽ രാജൻ,മനു കുഴിവേലിൽ, കെ.ആർ. ജയപ്രകാശ്, കെ.എം. ഷിനോജ് എന്നിവർ പങ്കെടുത്തു.

*Account details*

Ramakrishnan A
A/C 40476100009200
Kerala Gramin Bank
Mananthavady Branch
IFSC code KLGB0040476

Gpay 9048854976

Leave a Reply

Your email address will not be published. Required fields are marked *