അമ്പലവയൽ സ്‌കൂളിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു

അമ്പലവയൽ : ഈ വർഷത്തെ പരിസ്ഥിതി ദിനാഘോഷം ജിവിഎച്ച്എസ്എസ് അമ്പലവയലിൽ വിവിധ പരിപാടികളോടെ നടന്നു. പിടിഎ പ്രസിഡണ്ട് ഇ കെ ജോണിയുടെ അധ്യക്ഷതയിൽ അമ്പലവയൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ഷമീർ ഉദ്ഘാടനം നിർവഹിച്ചു. ഹെഡ്മാസ്റ്റർ ബിജു പി ബി സംസാരിച്ചു. മികച്ച വിദ്യാർത്ഥി കർഷക അവാർഡ് നേടിയ ഈ വിദ്യാലയത്തിലെ വിദ്യാർത്ഥി കുമാരി സൻഹാ ഫാത്തിമ ആയിരുന്നു വിശിഷ്ടാതിഥി. കുമാരി ഹസിന ജി പ്രതിജ്ഞാ വാചകം ചൊല്ലി കൊടുത്തു. കുമാരി സൻഹാ ഫാത്തിമ വിദ്യാലയ മുറ്റത്ത് മരം നടീൽ നിർവഹിച്ചു. സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാർത്ഥികളുടെ കിച്ചൻ ഗാർഡൻ പ്രോജക്ട് ഉദ്ഘാടനവും പരിപാടിയോടനുബന്ധിച്ച് നടന്നു. SMC വൈസ് ചെയർമാൻ രമേശൻ, PTA എക്സിക്യൂട്ടീവ് മെമ്പർ പ്രമോദ് ബാലകൃഷ്ണൻ എന്നിവർ സംബന്ധിച്ചു. സ്റ്റാഫ് സെക്രട്ടറി ഷമീറ സ്വാഗതവും, സീനിയർ അസിസ്റ്റന്റ് പ്രബിത നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *