പുനരധിവാസത്തിന് കൂട്ടായ പരശ്രിമങ്ങൾ തുടരണം: ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ

മേപ്പാടി: ചൂരൽമല – മുണ്ടക്കൈ പുനരധിവാസത്തിന് കൂട്ടായ പരിശ്രമങ്ങൾ തുടരണമെന്നും ഈ മേഖലയിൽ മാതൃകാപരമായ പ്രവർത്തനനങ്ങളാണ് പീപ്പിൾസ് ഫൗണ്ടേഷൻ നടത്തുന്നതെന്നും ഐ.സി ബാലകൃഷ്ണൻ എംഎൽഎ പറഞ്ഞു. ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍ ദുരന്ത അതിജീവിതര്‍ക്കായി ‘എറൈസ് മേപ്പാടി’ എന്ന പേരില്‍ പീപ്പിള്‍സ് ഫൗണ്ടേഷന്‍ ആവിഷ്‌കരിച്ച പുനരധിവാസ പദ്ധതിയുടെ ഭാഗമായി

കച്ചവട സ്ഥാപനങ്ങളുടെ പുനഃസ്ഥാപനവും സ്വയം തൊഴില്‍ പദ്ധതിയും പ്രഖ്യാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉരുള്‍ ദുരന്തത്തെ തുടര്‍ന്ന് ഉപജീവനം നിലച്ച 77 കച്ചവട സ്ഥാപനങ്ങളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഒന്നര കോടി രൂപയുടെ പദ്ധതിയാണ് പീപ്പിൾസ് ഫൗണ്ടേഷൻ പൂർത്തീകരിച്ചത്. ദുരന്ത ബാധിതരുടെ ഉപജീവനത്തിന് അത്താണിയാവുക എന്ന ലക്ഷ്യം വച്ച് 100 പേര്‍ക്കു സ്വയം തൊഴില്‍ പദ്ധതിയാണു പീപ്പിള്‍സ് ഫൗണ്ടേഷന്‍ വിഭാവനം ചെയ്യുന്നത്. ഇതിനായി രണ്ട് കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.
പീപ്പിൾസ് ഫൗണ്ടേഷൻ വൈസ് ചെയർമാൻ എം. അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാർ പദ്ധതി പൂർത്തീകരണ പ്രഖ്യാപനവും മേപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ. ബാബു സ്വയം തൊഴിൽ പദ്ധതി പ്രഖ്യാപനവും നിർവഹിച്ചു. ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ മുഖ്യ പ്രഭാഷണം നടത്തി.
വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡൻ്റ് ജോജിന്‍ ടി. ജോയ്, വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി പ്രസന്നകുമാര്‍, കെ.എസ്.എസ്.ഐ.എ ജോ.സെക്രട്ടറി കെ.വി മുഹമ്മദ് അന്‍വര്‍, ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡൻ്റ് ടി.പി യൂനസ് , വനിത വിഭാഗം ജില്ലാ പ്രസിഡൻ്റ് ജമീല പി.കെ, മുസ്ലിം ലീഗ് ജില്ല സെക്രട്ടറി എൻ.കെ റഷീദ്, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡൻ്റ് ഫൈസല്‍ പി.എച്ച് എന്നിവർ സംസാരിച്ചു. ബൈത്തുസ്സകാത്ത് കേരള ചെയര്‍മാന്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന് സമാപന പ്രഭാഷണം നിർവഹിച്ചു. പീപ്പിൾസ് ഫൗണ്ടേഷൻ ജില്ലാ കോഡിനേറ്റർ സി.കെ. സമീർ സ്വാഗതവും സെക്രട്ടറി അയ്യൂബ് തിരൂർ നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *