കോയമ്പത്തൂര്‍ ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗം, സൈന്‍ ഫിലോസ്ഫിയര്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍, നീലഗിരി ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് മനേജിംഗ് ഡയറക്ടര്‍, ഇമാം ഗസ്സാലി അക്കാദമി അക്കാദമിക് ഡയറക്ടര്‍ തുടങ്ങിയ പദവികള്‍ വഹിച്ചുവരുന്ന റാശിദ്, മികച്ച പ്രഭാഷകനും ഗ്രന്ഥകാരനുമാണ്.
ഇമാം ഗസ്സാലി അക്കാദമിയില്‍ നിന്ന് ബിരുദം, ഫാറൂഖ് കോളേജ്, ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ നിന്ന് ബിരുദാനന്തര ബിരുദം, ഐ ഐ എം ലക്‌നൗ ക്യാമ്പസില്‍ നിന്ന് എക്‌സിക്യൂട്ടിവ് മനേജ്മന്റ് പഠനം, ജനീവയിലെ സ്വിസ് സ്‌കൂള്‍ ഓഫ് ബിസിനസ് മനേജ്‌മെന്റില്‍ ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ ഡോക്ടറേറ്റ് പഠനം തുടങ്ങിയ അക്കാദമിക് മികവുകളും അദ്ദേഹത്തിന്റെ സേവനമേഖലയെ സമ്പന്നമാക്കുന്നു.
പ്രവര്‍ത്തന മികവിനുള്ള അംഗീകാരമായി അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മന്റ് അതിഥിയായി 2019ലെ ഇന്ത്യയെ പ്രതിനിധീകരിച്ച് ഇന്റര്‍നാഷണല്‍ വിസിറ്റര്‍ ലീഡര്‍ഷിപ്പ് പ്രോഗ്രാമില്‍ പങ്കെടുത്തിരുന്നു. മലയാളത്തിലും തമിഴിലുമായി പ്രസിദ്ധീകരിച്ച ‘തിരുക്കുറള്‍’ രചനകളെക്കുറിച്ചുള്ള പഠനഗ്രന്ഥമാണ് റാശിഗ് ഗസ്സാലിയുടെ പ്രമുഖ രചന.
