മാഹി നിർമ്മിത മദ്യവുമായി ഒരാൾ പിടിയിൽ

പുൽപ്പള്ളി : ചീയമ്പം 73 കവലയിൽ തിങ്കളാഴ്ച ഉച്ചക്ക് എക്സൈസ് ഉദ്യോഗസ്ഥരുടെ പരിശോധനയിൽ വിൽപ്പനക്കായി കൊണ്ടുവന്ന 8 കുപ്പി (4 ലിറ്റർ) പുതുച്ചേരി (മാഹി) നിർമ്മിത മദ്യവുമായി ഒരാളെ അറസ്റ്റ് ചെയ്തു. പുൽപ്പള്ളി അമരക്കുനി നിരവത്ത് വീട്ടിൽ എൻ പി സുരേഷ് (54) ആണ് പിടിയിലായത്. ഇയാൾ ചീയമ്പം 73 കവലയിൽ പലചരക്ക്കട നടത്തി വരികയാണ്. മാഹിയിൽ നിന്നും കുറഞ്ഞ വിലക്ക് മദ്യം കൊണ്ടുവന്ന് 73 കവലയിലും മറ്റും വിൽപ്പന നടത്തുന്നതായി എക്സൈസ് ഇൻ്റലിജൻസിന് വിവരം ലഭിച്ചതിനെ തുടർന്ന് സുൽത്താൻ ബത്തേരി എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ കെ.ജെ സന്തോഷും സംഘവും, ഐ.ബി ടീമും ചേർന്നാണ് പരിശോധന നടത്തിയത്. പ്രതിയെ മാനന്തവാടി സബ് ജയിലിലേക്ക് റിമാൻ്റ് ചെയ്തു . പ്രിവൻ്റീവ് ഓഫീസർ പ്രകാശൻ കെ വി, സി ഇ ഒ മാരായ അമൽ തോമസ്, നിഷാദ് വി.ബി, സിഇഒ ഡ്രൈവർ വീരാൻ കോയ എന്നിവർ പരിശോധന സംഘത്തിലുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *