സ്വകാര്യ ആശുപത്രിയിലും, സർക്കാർ ആശുപത്രിയിലും പരിശോധന; വ്യാജ ഡോക്ടർ പിടിയിൽ

കൽപ്പറ്റ: സ്വകാര്യ ആശുപത്രിയിലും സർക്കാർ ആശുപത്രിയിലും ഡോക്ടർ ചമഞ്ഞ് പരിശോധന നടത്തിയയാൾ പേരാമ്പ്രയിലെ വാടക വീട്ടിൽ നിന്ന് പോലീസ് പിടിയിലായി. പേരാമ്പ്ര മുതുകാട് സ്വദേശി മൂലയിൽ ജോബിൻ ആണ് അമ്പലവയൽ പോലീസിന്റെ പിടിയിലായത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ നഴ്സ് ആയി ജോലി ചെയ്യുന്ന ജോബിൻ അമ്പലവയലിലെ ആശുപത്രിയിലും ചില സർക്കാർ ആശുപത്രികളിലും ഡോക്ടർ എന്ന വ്യാജേന രോഗികളെ ചികിൽസിച്ചിരുന്നതായാണ് വിവരം. അമ്പലവയൽ പോലീസിന് ലഭിച്ച പരാതിയെ തുടർന്ന് നടത്തിയ അന്വേഷണ ത്തിലാണ് പേരാമ്പ്ര കല്ലോട് വാടകവീട്ടിൽ നിന്ന് ജോബിനെ പോലീസ് പിടികൂടിയത്. പേരാമ്പ്രയിലെയും പരിസര പ്രദേശങ്ങളിലും നിരവധി സ്വകാര്യ ആശുപത്രികളിൽ ഇയാൾ നഴ്സ് ആയി ജോലി ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *