പനമരം: വന്യ ജീവി ആക്രമണങ്ങൾ ദിനംപ്രതി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പ്രദേശവാസികളെ കൂടി ഉൾപെടുത്തി കൊണ്ട് പഞ്ചായത്ത് തലത്തിൽ ജനജാഗ്രതാ സമിതികൾ രൂപീകരിക്കുന്നതിൻ്റെ ഭാഗമായി പനമരം ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് തോമസ് പാറക്കാലായിൽ അദ്ധ്യക്ഷനായി. യോഗത്തിൽ വെള്ളമുണ്ട സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ.കെ. സുരേന്ദ്രൻ സ്വാഗതം ആശംസിച്ചു. മാനന്തവാടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ റോസ്മേരി ജോസ്. ജനജാഗ്രത സമിതിയുടെ പ്രവർത്തനത്തിന്റെ ആവശ്യകതയെക്കുറിച്ചും പി.ആർ. ടി. (പ്രൈമറി റെസ്പോൺസ് ടീം) രൂപീകരണത്തെ കുറിച്ചും വിശദീകരിച്ചു. പുൽപ്പള്ളി ഫോറസ്റ്റ് സ്റ്റേഷൻ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ.യു സുരേന്ദ്രൻ പുതിയ പി.ആർ.ടി അംഗങ്ങളുടെ പേര് വിവരങ്ങൾ അവതരിപ്പിച്ചു. യോഗത്തിൽ വില്ലേജ് ഓഫീസർമാർ, ട്രൈബൽ വകുപ്പ് കൃഷി വകുപ്പ്, കർഷക പ്രതിനിധികൾ വാർഡ് മെമ്പർമാർ, ചെതലത്ത്, മാനന്തവാടി എന്നീ ഫോറസ്റ്റ് റേഞ്ചിലെ ജീവനക്കാർ എന്നിവർ പങ്കെടുത്തു.
