എന്‍സിപി(എസ്) വയനാട് ജില്ലാ കമ്മിറ്റി മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ചു.

കല്‍പ്പറ്റ: വയനാട് ജില്ലയുടെ ആസ്ഥാനമായ കല്‍പ്പറ്റയുടെ ഹൃദയഭാഗത്ത് ചൂരല്‍മല മുണ്ടക്കൈ ദുരിതബാധിതര്‍ക്ക് വേണ്ടി ഏറ്റവും വിലകൂടിയതും സൗകര്യപ്രദവുമായ ഭൂമിയില്‍ യുദ്ധകാല അടിസ്ഥാനത്തില്‍ സ്വപ്നതുല്യമായ ടൗണ്‍ഷിപ്പിന്റെയും ഗൃഹനിര്‍മാണത്തിന്റെയും ജോലികള്‍ പുരോഗമിക്കുന്നതിന് നേരിട്ട് നേതൃത്വം നല്‍കുന്ന മേുഖ്യമന്ത്രി പിണറായി വിജയന് എന്‍സിപി (എസ്) സ്ഥാപക ആഘോഷദിന യോഗത്തില്‍ ജില്ലാ കമ്മിറ്റി അംഗങ്ങള്‍ ഐക്യകണ്‌ഠേന അഭിനന്ദനം രേഖപ്പെടുത്തി.സ്ഥാപക ദിനാഘോഷം എന്‍സിപി(എസ് )സംസ്ഥാന സെക്രട്ടറി സി എം ശിവരാമന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഷാജി ചെറിയാന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ബ്ലോക്ക് നേതാക്കളായ പി പി സദാനന്ദൻ, കെ വി റനിൽ, സാബു എ പി, ടിപി നുറുദീൻ, ബാലൻ എം കെ, ടി പി നളിനാഷൻ, അനൂപ് ജോജോ, സുദേഷ് മുട്ടിൽ, ഷൈജു വി കൃഷ്ണ, മമ്മൂട്ടി എളങ്ങോളി, സ്റ്റീഫൻ കെ സി, ജെയിംസ് മാങ്കുത്തയിൽ, ജോണി ജോൺ, ജോണി കാട്ടിക്കുളം, സൈമൺ എ എച്ച് ജോർജ് മുള്ളൻകൊല്ലി, സലിം കടവൻ, സി എം വത്സല, മല്ലിക ആർ രാജൻ മൈക്കിൾ തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *