മുള്ളൻകൊല്ലി : പെരിക്കല്ലൂർ 80 കവല ഭൂ സംരക്ഷണ സമിതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. പെരിക്കല്ലൂർ സെൻറ് തോമസ് പള്ളിമുറിയിലെത്തി രക്ഷാധികാരി ഫാ. ജോർജ് കാപ്പുകാല, ചെയർമാൻ ജോസ് നെല്ലേടം, കൺവീനർ ഡാമിൻ ജോസഫ് എന്നിവർക്ക് Dr. എം ഭാർഗവ് ഓൾ ഇന്ത്യ കിസാൻ കോൺഗ്രസ് നാഷണൽ കോർഡിനേറ്റർ, ഇ എ ശങ്കരൻ ആദിവാസി കോൺഗ്രസ് നാഷണൽ കോർഡിനേറ്റർ തുടങ്ങിയവർ സംരക്ഷണ സമിതി അംഗങ്ങളെ കണ്ടു ഐക്യദാർഢ്യം പ്രഖ്യാപിച്ചു. കുടിയിറക്ക് ഭീഷണി നേരിടുന്ന ജനങ്ങൾക്കൊപ്പം എപ്പോഴും ഉണ്ടാകുമെന്ന് ഉറപ്പു നൽകി.
