ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചു

മേപ്പാടി : ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിന്റെ ആഭിമുഖ്യത്തിൽ നഴ്സിംഗ് ഗവേഷണ മേഖലയിൽ എ ഐ എങ്ങനെ ഉപയോഗപ്പെടുത്താം എന്ന വിഷയത്തിൽ സംഘടിപ്പിച്ച ഏകദിന ശിൽപ്പശാല ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ഡീൻ ഡോ. എ പി കാമത് ഉദ്ഘാടനം നിർവഹിച്ചു. കോഴിക്കോട് മലബാർ മെഡിക്കൽ കോളേജിലെ റിസോഴ്‌സ് പേഴ്‌സണായ ഡോ. കൃഷ്ണ രാജ് നിർമ്മിത ബുദ്ധിയുടെ വിവിധ തലങ്ങളെ കുറിച്ചുള്ള ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.
ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജ് പ്രിൻസിപ്പാൾ പ്രൊഫ.ഡോ. ലിഡാ ആന്റണി, വൈസ് പ്രിൻസിപ്പാൾ പ്രൊഫ.രാമു ദേവി, ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് അഡീഷണൽ മെഡിക്കൽ സൂപ്രണ്ട് ഡോ. അരുൺ അരവിന്ദ് എന്നിവർ സന്നിഹിതരായിരുന്ന ചടങ്ങിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 70 ൽ പരം പ്രതിനിധികൾ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *