കാക്കവയൽ : കാക്കവയൽ ഹിദായത്തുൽ മുത്തഅല്ലിമീൻ മദ്റസയിൽ സ്മാർട്ട് ക്ലാസ് റൂമിന്റെ ഉദ്ഘാടനം സ്വദർ മുഅല്ലിമും മഹല്ല് ഖത്തീബുമായ ഉസ്താദ് വി കെ എം ബഷീർ ഫൈസി അവർകളും ഒന്നാം ക്ലാസിലെ പിഞ്ചുമക്കളും ചേർന്നു നിർവഹിച്ചു.പിടിഎ പ്രസിഡണ്ട് ടി കെ നൗഷാദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. സമസ്ത പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് ഉസ്താദ് ആസിഫ് വാഫി റിപ്പൺ രക്ഷിതാക്കൾക്ക് ക്ലാസ് എടുത്തു. മദ്റസ പഠനത്തോടൊപ്പം എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു. സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ഓൺലൈൻ ക്വിസ് മത്സരത്തിൽ വിജയികളായവർക്കുള്ള സമ്മാനവും വിതരണം ചെയ്തു. മഹല്ല് ട്രഷറർ കെ ഉസ്മാൻ ഹാജി , മുഹമ്മദ് അസ്ലം സഖാഫി തരുവണ ഒ.എം. സലാം തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ഉസ്താദുമാരായ പി യു ഹംസ മൗലവി, ജുബൈർ വാഫി, സുനീർ മഹ്ളരി, അബ്ദുൽ റഷീദ് ലത്തീഫി, സൽമാൻ സഖാഫി മഹല്ല് കമ്മിറ്റി ഭാരവാഹികൾ, പി ടി എ കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. നൗഫൽ ഗൗസി സ്വാഗതവും റാഫിഖ് വടക്കൻ നന്ദിയും പറഞ്ഞു.
