വാളാട് ഗവ:ഹയർ സെക്കണ്ടറി സ്‌കൂൾ നൂറാം വാർഷികാഘോഷ പരിപാടികളുടെ ഭാഗമായി വിവിധ പരിപാടികൾ ജില്ലാ പഞ്ചായത്ത് അംഗം മീനാക്ഷീരാമൻ ഉദ്ഘാടനം ചെയ്തു.രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും ശാക്തീകരണ പരിപാടിയിൽ ഡോ. ശശികുമാർ പുറമേരി ക്ലാസെടുത്തു.വരും വർഷത്തെ പ്രവർത്തന രൂപരേഖ പ്രകാശനം ചെയ്തു.പി.ടി.എ പ്രസിഡണ്ട് അസീസ് വാളാട് അധ്യക്ഷനായി. നവാഗതരെ മധുരപലഹാരങ്ങൾ നൽകി സ്വാഗതം ചെയ്തു .പ്രിൻസിപ്പാൾ രാജീവൻ പുതിയെടുത്ത് ,എസ് എം സി ചെയർമാൻ അമ്മദ് പി വി ,പി ടി എ വൈസ് പ്രസിഡണ്ട് സ്റ്റാനി ഇലവുങ്കൽ, സ്മിത കെ , സോൾഗ വി. ജാഫർ സി, ബീഗം മഹജ ബീൻ ,സുമേഷ് പി തുടങ്ങിയവർ സംസാരിച്ചു.
