ട്രാഫിക് നിയമ ബോധവൽക്കരണ പരിശീലനം നടത്തി

മീനങ്ങാടി : സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്ക് ട്രാഫിക് നിയമ ബോധവത്ക്കരണ പരിശീലനം നൽകി. വിദ്യാർഥികൾക്ക് ട്രാഫിക് നിയമങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ എസ് പി സി പദ്ധതിയിൽ ഉൾപ്പെടുത്തി വയനാട് പോലീസ് മീനങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സ്ഥാപിച്ച ട്രാഫിക്‌ സ്മാർട് ക്ലാസ് റൂമിൽ വെച്ചാണ് പരിശീലന പരിപാടി നടത്തിയത്. 30- ഓളം കേഡറ്റുകൾ പങ്കെടുത്തു. ഇവർ ഇനി ജില്ലയിലെ മറ്റു കേഡറ്റുകൾക്ക് പരിശീലനം നൽകും. എം വി ഐ പത്മലാൽ ക്ലാസെടുത്തു. പ്രിൻസിപ്പൾ ഷിവി കൃഷ്ണൻ, ഹെഡ് മാസ്റ്റർ കെ ടി അഷറഫ്, എസ് പി സി അസി. നോഡൽ ഓഫിസർ മോഹൻദാസ്, ജനമൈത്രി എഡി എൻ ഒ ശശിധരൻ, ഡി ക്യാപ് പ്രോജക്ട് അസി. ടി കെ .ദീപ, പി ടി എ പ്രസിഡന്റ് എസ് ഹാജിസ്, എം പി ടി എ പ്രസിഡന്റ് വിൻസി തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *