എസ്ഡിപിഐ നിവേദനങ്ങൾ നൽകി.

മാനന്തവാടി: മാനന്തവാടി മണ്ഡലം നവകേരള സദസ്സിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് എസ്.ഡി.പി.ഐ തലപ്പുഴ ബ്രാഞ്ച് കമ്മിറ്റി നിവേദനങ്ങൾ നൽകി.

ചുങ്കം,44 ടൗണുകളിൽ ലോമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുക,അപകടാവസ്ഥയിലായ കാട്ടേരിക്കുന്ന് പാലം അടിയന്തിരമായി പുനർ നിർമിക്കുക,തകർന്നു കിടക്കുന്ന ചുങ്കം- കാപ്പിക്കളം റോഡ് റീ ടാറിങ് നടത്തുക,44 – മക്കിമല റോഡ് പണി ഉടൻ പൂർത്തിയാക്കുക, ചുങ്കം സ്കൂൾ ഗ്രൗണ്ട് സർക്കാരിന്റെ പഞ്ചായത്തിൽ ഒരു കളിക്കളം പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് എസ്.ഡി.പി.ഐ തലപ്പുഴ ബ്രാഞ്ച് കമ്മിറ്റി നിവേദനങ്ങളായി സമർപ്പിച്ചത്.

ബ്രാഞ്ച് അംഗങ്ങളായ മുഹമ്മദലി, ഷൗക്കത്തലി, കബീർ, ഷഫീഖ് എന്നിവരാണ് നിവേദനം സമർപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *