മീനങ്ങാടി : വയനാട്ടിലെ 5 കേരള ബറ്റാലിയനിലെ എൻസിസി കേഡറ്റുകൾ കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു. ആർട്ട് ഓഫ് ലിവിങ് യോഗ ഇൻസ്ട്രക്ടർമാരായ ആനന്ദ് പത്മനാഭൻ, മഞ്ജുഷ എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ള 400 കേഡറ്റുകൾ പങ്കെടുത്തു. കമാൻഡിങ് ഓഫിസർ കേണൽ. മുകുന്ദ് ഗുരുരാജ്, അസോസിയേറ്റ് എൻസിസി ഓഫിസർമാരായ ക്യാപ്ടൻ. ഡോ. പ്രമോദ് കെ.എസ്, എസ്ഒ. മുഹമ്മദ് റാഫി കെ.എ, ടി.ഒ മിഥുൻ, എസ്.എം. മുരളി മോഹൻ, ബറ്റാലിയൻ പി.ഐ. സ്റ്റാഫ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
