മിൽമ ഡയറിയിലെ കരാർ തൊഴിലാളികൾക്ക് അടിയന്തിരമായി ശമ്പളം വിതരണം ചെയ്യണം: സംയുക്ത ട്രേഡ് യൂണിയൻ

കൽപ്പറ്റ : വയനാട് മിൽമ ഡയറിയിലെ 200 ഓളം കരാർ തൊഴിലാളികൾക്ക് കഴിഞ്ഞ 50 ദിവസങ്ങളായി ശമ്പളം നൽകാത്ത കരാറുകാരന്റെയും മിൽമ മാനേജ്മെന്റിന്റെയും നടപടിക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ ഡയറിക്ക് മുമ്പിൽ പ്രതിഷേധ ധർണ്ണാസമരം സംഘടിപ്പിച്ചു.വിദ്യാലയങ്ങൾ തുറക്കുന്ന സമയത്തും, ബലിപെരുന്നാൾ സമയത്തും ശമ്പളം നൽകാത്ത നടപടി പ്രതിഷേധാർഹമാണെന്നുംകുടിശ്ശിക വരുത്തിയിട്ടുള്ള ശമ്പളം എത്രയും പെട്ടെന്ന് വിതരണം ചെയ്തില്ലെങ്കിൽ പണിമുടക്ക് ഉൾപ്പെടെയുള്ള ശക്തമായ സമരത്തിന് നേതൃത്വം നൽകും. ഐഎൻടിയുസി ജില്ലാ പ്രസിഡണ്ട് പി പി ആലി ഉദ്ഘാടനം ചെയ്തു. മിൽമ യൂണിയൻ (ഐഎൻടിയുസി) പ്രസിഡണ്ട് എൻ ആർ പ്രസാദ് അധ്യക്ഷനായിരുന്നു. സിഐടിയു നേതാവ് കെ ടി ബാലകൃഷ്ണൻ, എം സനീഷ്, അഖിൽ ജേക്കബ്, ശ്രീജ ഫ്രെഡ്ഢി, മോനിഷ് എം, രജിത പി, തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *