മാനന്തവാടി : കേരള കർഷക സംഘം വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നെൽകൃഷി -വിയറ്റ്നാമിൽ നിന്നുള്ള പാഠങ്ങൾ സെമിനാർ നടത്തി. സെമിനാർ സി പി ഐ (എം) മാനന്തവാടി ഏരിയ സെക്രട്ടറി പി.ടി. ബിജു ഉദ്ഘാടനം ചെയ്തു. കർഷക സംഘം ജില്ലാ പ്രസിഡൻ്റ് എ.വി.ജയൻ അധ്യക്ഷത വഹിച്ചു. ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവേഴ്സിറ്റി അസി.പ്രൊഫ. ഡോ. ദീപക് ജോൺസൺ വിഷയാവതരണം നടത്തി. കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം ലത ശശി, കെ എം വർക്കി മാസ്റ്റർ, ജസ്റ്റിൻ ബേബി, സുനിത ദിലീപ്, കെ.മുഹമ്മദ് കുട്ടി പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി സി.ജി. പ്രത്യുഷ് സ്വാഗതവും മാനന്തവാടി ഏരിയ സെക്രട്ടറി സണ്ണി ജോർജ്ജ് നന്ദിയും പറഞ്ഞു
നെൽകൃഷി-വിയറ്റ്നാമിൽ നിന്നുള്ള പാഠങ്ങൾ സെമിനാർ നടത്തി.
