കമ്പളക്കാട്: അന്താരാഷ്ട്ര യോഗ ദിനത്തിൽ കമ്പളക്കാട് മാസ് ക്ലബ്ബിൽ വെച്ച് കണിയാമ്പറ്റ പഞ്ചായത്തും കമ്പളക്കാട് ജനകീയ ആരോഗ്യ കേന്ദ്രവും ‘കണിയാമ്പറ്റ ആയുഷും കണിയാമ്പറ്റഹോമിയോയും സംയുക്തമായ് യോഗ പരിശീലന പരിപാടിയും ആരോഗ്യം ആനന്ദം 2.0 ക്യാൻസർ സ്ക്രീനിങ്ങും ബോധവൽകരണ ക്ലാസും സംഘടിപ്പിച്ചു ചടങ്ങിൽ MLSP സുലൈഖ, സ്വാഗതം പറഞ്ഞു. കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നൂരിഷ ചേ നോത്ത് ഉൽഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ സുമടീച്ചർ, അധ്യക്ഷത സ്ഥാനം അലങ്കരിച്ചു. ആശംസ അർപ്പിച്ച് സംസാരിച്ചവർ സ്റ്റാൻ്റിക്ക് കമ്മറ്റി ചെയർപേഴ്സൺ സീനത്ത് തൻവീർ, വാർഡ് മെമ്പർമാരായ കമലരാമൻ, സലിജ ഉണ്ണി, പഞ്ചായത്ത് HI ഹർഷൽ,
ടൗൺ വികസന സമിതി അംഗം രവി, ദയ ക്ലിനിക്ക് ഡോക്ടർ അർഷ.,യോഗ ടീച്ചർ ജിഷ്മ, യോഗ ടീച്ചർ നിഷ, വാർഡ് സാനിറ്റേഷൻ കമ്മറ്റി അംഗങളായ മൊയ്തു പത്തായക്കോടൻ, നയിം ചെറുവനാശ്ശേരി, ഹോമിയോ നേഴ്സ് വിജിത, ആശാവർ കർമാരായ ശാന്ത ഉമൈബാനു, ധന്യ, ഗീത എന്നിവർ പങ്കെടുത്തു. തുടർന്ന് jhi റിഷാന jphn ലിജി ക്യാൻസർ ബോധവത്കരണ ക്ലാസും ശേഷം സ്ക്രീനിങ്ങും നടത്തി. വാർഡ് കൺവീനർ മുനീർ നന്ദിയും അർപ്പിച്ചു
അന്താരാഷ്ട്ര യോഗ ദിനത്തിൽ യോഗ പരിശീലനവും ക്യാൻസർ സ്ക്രീനിങ്ങും സംഘടിപ്പിച്ചു
