സിപിഐ സായാഹ്ന ധര്‍ണ നടത്തി

കമ്പളക്കാട് : കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് സാംസ്കാരിക നിലയം പുനര്‍നിര്‍മ്മിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തി സി പി ഐ കണിയാമ്പറ്റ ലോക്കൽ കമ്മിറ്റി കമ്പളക്കാട് നടത്തിയ സായാഹ്ന ധര്‍ണ ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി മണി ഉദ്ഘാടനം ചെയ്തു. ലോക്കല്‍ കമ്മിറ്റി അംഗം അബ്ദു റസാഖ് സ്വാഗതം പറഞ്ഞു. ലോക്കൽ സെക്രട്ടറി ടി വിജയൻ അധ്യക്ഷത വഹിച്ചു. മേപ്പാടി മണ്ഡലം കമ്മിറ്റി അംഗം ജോർജ്ജ് കുട്ടി, കല്‍പ്പറ്റ മണ്ഡലം സെക്രട്ടറി അനില്‍കുമാര്‍, ജില്ലാ കൗണ്‍സില്‍ അംഗം ഡോ. അമ്പി ചിറയില്‍, കല്‍പ്പറ്റ മണ്ഡലം കമ്മിറ്റി അംഗം അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു. മേപ്പാടി മണ്ഡലം സെക്രട്ടറി രമേശ്, കല്‍പ്പറ്റ സൗത്ത് ലോക്കല്‍ സെക്രട്ടറി റിയാസ്, ഗ്രാമ പഞ്ചായത്ത് മെമ്പര്‍ സലിജ ഉണ്ണി എന്നിവര്‍ സന്നിഹിതരായിരുന്നു. കമ്പളക്കാട് ബ്രാഞ്ച് സെക്രട്ടറി അക്ബര്‍ അലി നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *