പനമരം അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് കോ-ഓപ്പറേറ്റിവ് സൊസൈറ്റി ഉദ്ഘാടനം ചെയ്തു

പനമരം: പനമരം അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് സൊസൈറ്റി ഉദ്ഘാടനം കേരള ബാങ്ക് ഡയറക്ടർ പി. ഗഗാറിൻ നിർവഹിച്ചു. സൊസൈറ്റി പ്രസിഡന്റ് ഷിജു എം. ജോയി അധ്യക്ഷത വഹിച്ചു. പനമരം ഗ്രാമപഞ്ചായത്തിലെ 23 വാർഡുകളിലേയും കർഷകരുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കുന്ന സൊസൈറ്റിയുടെ ഓഫിസ് ടൗണിൽ കേരള ബാങ്കിന് എതിർവശത്താണ് പ്രവർത്തനം ആരംഭിച്ചത്. ആദ്യ നിക്ഷേപത്തിന്റെ ഉദ്ഘാടനം സ്വീകരിച്ചു ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എം ആസ്യ നിർവഹിച്ചു.സർക്കിൾ സഹകരണ യൂണിയൻ മാനന്തവാടി ചെയർമാൻ എ. ജോണി, അസിസ്റ്റന്റ് രജിസ്ട്രാർ കെ. ശാന്ത, പനമരം കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റ് പി.വി സഹദേവൻ, അർബൻ കോ- ഓപ്പറേറ്റീവ് സൊസൈറ്റി വൈസ് പ്രസിഡന്റ് കെ.പി ഷിജു, ഹോപ്കോ വൈസ് ചെയർമാൻ ടി. മോഹനൻ, വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി കെ.ടി ഇസ്മായിൽ, വനിത സഹകരണ സംഘം പ്രസിഡന്റ് ഷേർളി , വ്യാപാരി വ്യവസായി സമിതി സെക്രട്ടറി ടി.എം ഉമ്മർ എന്നിവർ സംസാരിച്ചു. സൊസൈറ്റി ഹോണററി സെക്രട്ടറി എ.കെ രാഘവൻ സ്വാഗതവും, ഡയറക്ടർ എം.സദാനന്ദൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *