ചങ്ങാതിക്കൊരു തൈ പഞ്ചായത്ത് തല ഉദ്ഘാടനം നിർവഹിച്ചു

കമ്പളക്കാട്: കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കമ്പളക്കാട് ഗവൺമെന്റ് യുപി സ്കൂളിൽ വച്ച് ചങ്ങാതിക്കൊരു തൈ എന്ന പരിപാടി സംഘടിപ്പിച്ചു. കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി രജിത കെ വി ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ നൂർഷ ചേനോത്ത്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീമതി സീനത്ത് തൻവീർ, വാർഡ് മെമ്പർ ശ്രീമതി കമല രാമൻ, പിടിഎ വൈസ് പ്രസിഡന്റ് ശ്രീ നയീം സി എൻ, മതർ പിടിഎ പ്രസിഡന്റ് ശ്രീമതി ജമീല, സീനിയർ അസിസ്റ്റന്റ് ശ്രീമതി റോസ് മേരി പി എൽ, എസ്.ആർ ജി കൺവീനർ കുമാരി സ്വപ്ന വി എസ് എന്നിവർ സംസാരിച്ചു. സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾ കൊണ്ടുവന്ന തൈകൾ സീഡ് ക്ലബ് കോഡിനേറ്റർ ശ്രീമതി ഷംന കെ യുടെ നേതൃത്വത്തിൽ കുട്ടികൾ പരസ്പരം കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *