കൽപ്പറ്റ:സർക്കാരിന്റെ സാംസ്കാരിക വകുപ്പും കൽപ്പറ്റ നഗരസഭയും ചേർന്ന് വജ്ര ജൂബിലി ഫെലോഷിപ്പിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ ചെണ്ടമേളം, നാടൻപാട്ട്, ചിത്രരചന എന്നിവയിൽ പരിശീലനം പൂർത്തിയാക്കിയ നൂറോളം കലാകാരന്മാരുടെ അരങ്ങേറ്റം നടത്തി. കലക്ടർ ഡി ആർ മേഘശ്രീ ഉദ്‌ഘാടനം ചെയ്‌തു. പുതിയ വർഷത്തെ പരിശീലന ഉദ്ഘാടനവും കലക്ടർ നടത്തി. 6 വയസ്സുമുതൽ 69 വയസ്സ് വരെയുള്ളവർ പരിശീലനത്തിൽ പങ്കെടുത്തത്. സാംസ്കാരിക വകുപ്പ് അംഗീകരിച്ച യോഗ്യത നേടിയവരാണ് പരിശീലനം നടത്തിയത്. പദ്ധതി ഈ വർഷവും തുടരും. കൽപ്പറ്റ സെന്റ് ജോസഫ് കോൺവെന്റ് സ്കൂളിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർമാൻ അഡ്വ. ടി ജെ ഐസക് അധ്യക്ഷനായി. വൈസ് ചെയർപേഴ്സൺ ഒ സരോജിനി പരിശീലകരായ ശരത്ത് (ചെണ്ട) ശരണ്യ (ചിത്രരചന), അശോകൻ (നാടൻപാട്ട്) എന്നിവരെ ആദരിച്ചു .വിദ്യാഭ്യാസ കലാകായിക സ്ഥിരം സമിതി അധ്യക്ഷൻ സി കെ ശിവരാമൻ, മരാമത്ത് സ്ഥിരം സമിതി അധ്യക്ഷ രാജാറാണി, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ അഡ്വ. എ പി മുസ്തഫ, കൗൺസിലർമാരായ ടി മണി, എം കെ ഷിബു, കമറുസമാൻ, ടി കെ രജുല, നിജിത സുഭാഷ്, ശ്യാമള, നഗരസഭ സെക്രട്ടറി അലി അസ്ഹർ, ബിനീഷ് നാരായണൻ എന്നിവർ സംസാരിച്ചു. പദ്ധതിയുടെ ഭാഗമായി വരച്ച ചിത്രങ്ങളുടെ പ്രദർശനവും നടന്നു.
പരിശീലനം പൂർത്തിയാക്കിയ നൂറോളം കലാകാരന്മാരുടെ അരങ്ങേറ്റം നടത്തി.
