പുൽപ്പള്ളി: മാനന്തവാടി പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയത്തിലെ പരിസ്ഥിതി കൂട്ടായ്മയായ ഗ്രീൻ ലവേഴ്‌സിന്റെ നേതൃത്വത്തിൽ പുൽപ്പള്ളി പഞ്ചായത്തിലെ ചേകാടി ഗ്രാമത്തിൽ ‘മഴ നടത്തം’ പരിപാടി സംഘടിപ്പിച്ചു. പ്രകൃതിയെയും മണ്ണിനെയും മഴയെയും അടുത്തറിയുന്നതിനായി നടത്തിയ പരിപാടി വാർഡ് മെമ്പർ രാജു തോണിക്കടവ് ഉദ്ഘാടനം ചെയ്തു. ചലച്ചിത്രതാരം രാഹുൽ മാധവ് പരിപാടിയിൽ ആശംസകൾ അർപ്പിച്ചു. വയനാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നിന്നായി നിരവധി ആളുകൾ പങ്കെടുത്ത പരിപാടി മികച്ച പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ശ്രീ. അജയൻ പി.എ ക്ലാസുകൾ നയിച്ചു.
ഗ്രീൻ ലവേഴ്‌സ് അഡ്വൈസർ അനുരാഗ് വി.എം, കോ-അഡ്വൈസർ ജിഷ്ണു കരുണാകരൻ, സനീഷ് പി.ബി, നാസർ, നീതു വിൻസെൻ്റ്, തോമസ് സേവ്യർ, ഷാജൻ ജോസ്, നിസാർ സി കെ , ആകാശ് ആർ എസ്, ജോബിൻ ജോസ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി
പരിസ്ഥിതിയെ അറിഞ്ഞ് ഗ്രീൻലവേഴ്‌സിന്റെ മഴയാത്ര
