മേപ്പാടി: ചൂരൽമല, മുണ്ടക്കൈ മേഖലകളിൽ ഇന്നും കനത്ത മഴ. മഴ തുടരുന്ന സാഹചര്യത്തിൽ ബെയ്ലി പാലം താൽക്കാലികമായി അടച്ചു. മഴ കുറയുന്നതു വരെ പ്രദേശത്തേക്ക് ആരെയും കടത്തിവിടില്ല. അട്ടമല, മുണ്ടക്കൈ മേഖലകളിലെ തോട്ടങ്ങളിൽ തൊഴിലാളികളെ ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രവേശിപ്പിക്കരുതെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.
ചൂരൽമലയിൽ ബെയ്ലി പാലം അടച്ചു
