പി.എം.ജി.എസ്.വൈ പദ്ധതിയില്‍ ജില്ലയിലെ 300 റോഡുകള്‍ക്ക് അംഗീകാരം ലഭിച്ചതായി പ്രിയങ്ക ഗാന്ധി എം.പി

കൽപ്പറ്റ: പ്രധാനമന്ത്രി ഗ്രാമീണ്‍ സഡക്ക് യോജന പദ്ധതിയുടെ നാലാം ഘട്ടത്തില്‍ ജില്ലയിലെ ബ്ലോക്കുകളിലെ 300 റോഡുകള്‍ക്ക് നാഷണല്‍ റൂറല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്പ്മെന്റ് ഏജന്‍സിയുടെ (എന്‍.ആര്‍.ഐ.ഡി.എ) അംഗീകാരം ലഭിച്ചതായി പ്രിയങ്ക ഗാന്ധി എം.പി പറഞ്ഞു. ജില്ലയിലെ 331 റോഡുകളാണ്പ്രോഗാം ഇംപ്ലിമെന്റേഷന്‍ യൂണിറ്റ് (പി.എം.ജി.എസ്.വൈ) അംഗീകാരത്തിനായി സമര്‍പ്പിച്ചത്. കളക്ടറേറ്റ് ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ വിവിധ വകുപ്പുകള്‍ നടപ്പാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ അവലോകന യോഗത്തില്‍ ഓണ്‍ലൈനായി സംസാരിക്കുകയായിരുന്നു എം.പി. വയനാട് ഗവ. മെഡിക്കല്‍ കോളെജ് ഭൂമി സംബന്ധിച്ച വിവരങ്ങള്‍, കല്‍പ്പറ്റ കൈനാട്ടി ഗവ ജനറല്‍ ആശുപത്രിയില്‍ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റ് ആരംഭിക്കുന്നതിന് സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ എന്നിവ യോഗം ചര്‍ച്ച ചെയ്തു. കല്‍പ്പറ്റ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും നിര്‍ദ്ദേശം നല്‍കി. ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസിന് കീഴില്‍ സ്വന്തമായി സ്ഥലമുള്ളതും കെട്ടിടംഇല്ലാത്തുമായ 25 അങ്കണവാടികളുടെ പട്ടിക നല്‍കിയതില്‍ അങ്കണവാടികള്‍ക്ക് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കാന്‍ സി.എസ്.ആര്‍ ഫണ്ട്കണ്ടെത്താന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് എം.പി യോഗത്തില്‍ അറിയിച്ചു. സി.ആര്‍.ഐ.എഫ് ഫണ്ടിലുള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന ചെന്നലോട്-ഊട്ടുപാറ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി പുനരാരംഭിക്കുമെന്ന് എം.പി യോഗത്തില്‍ അറിയിച്ചു. പി.എം.എസ്.ജി.ഐ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം പുരോഗമിക്കുന്ന വെള്ളമുണ്ട-പുളിഞ്ഞാല്‍ റോഡിന്റെ പ്രവൃത്തി അടിയന്തരമായി പൂര്‍ത്തിയാക്കണം.
ആസ്പിരേഷണല്‍ ഡിസ്ട്രിക്ട് പദ്ധതിയില്‍ ഡെല്‍റ്റ റാങ്കിങ് പരിഹാരത്തിന് ആരോഗ്യവകുപ്പ് നടപടികള്‍ സ്വീകരിക്കണമെന്നും എം.പി പറഞ്ഞു. അച്ചൂര്‍ പാലം നിര്‍മ്മാണം വേഗത്തിലാക്കാന്‍ നടപടി സ്വീകരിക്കും.ആരോഗ്യം, പി.എം.എ.വൈ, പി.എം.ജി.എസ്.വൈ, മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, വിദ്യാഭ്യാസം, കൃഷി വകുപ്പുകള്‍ നടപ്പാക്കുന്ന വിവിധ കേന്ദ്ര പദ്ധതികളുടെ പുരോഗതി യോഗത്തില്‍ വിലയിരുത്തി. കളക്ടറേറ്റ് ആസൂത്രണ ഭവന്‍ എപിജെ ഹാളില്‍ നടന്ന
യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ, അസിസ്റ്റന്റ് കളക്ടര്‍ പി.പി അര്‍ച്ചന, പ്രൊജക്ട് ഡയറക്ടര്‍ സി.കെ അജീഷ് ചെറിയ കോലോത്ത്, വിവിധ വകുപ്പുകളുടെ പദ്ധതി നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *