ദേശീയ വൈദ്യുത സുരക്ഷാവാരം ഇന്ന് മുതല്‍

കാര്യക്ഷമവും, വിശ്വസനീയവും, സുസ്ഥിരവും, സുരക്ഷിതവുമായ വൈദ്യുതശൃംഖല നിലനിര്‍ത്തുന്നതിനായി ഇന്ന് (ജൂണ്‍ 26) മുതല്‍ ജൂലൈ രണ്ടുവരെ ദേശീയ വൈദ്യുത സുരക്ഷാവാരം ആചരിക്കുന്നു.
സ്മാര്‍ട്ട് എനര്‍ജി സേഫ് നേഷന്‍ എന്നമുദ്രാവാക്യത്തില്‍വൈദ്യുതി ഉല്‍പ്പാദനം, വിതരണം, നിയന്ത്രണം, സുരക്ഷ, ഉപയോഗം എന്നിങ്ങനെ വൈദ്യുതിയുമായി ബന്ധപ്പെട്ട എല്ലാമേഖലകളിലും നൂതന സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി കാര്യക്ഷമവും, തടസങ്ങളില്ലാത്തതുമായ വൈദ്യുതി ഉറപ്പുവരുത്തുക എന്നതാണ് സ്മാര്‍ട്ട് എനര്‍ജി കൊണ്ടുദ്ദേശിക്കുന്നത്.
വൈദ്യുത സുരക്ഷയുമായി ബന്ധപ്പെട്ട്ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

അംഗീകൃത ലൈസന്‍സുള്ള ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടറെ വൈദ്യുതീകരണ ജോലികള്‍ ഏല്‍പ്പിക്കുക. ഐ. എസ്. ഐ മുദ്രയുള്ള വയറിങ് സാമഗ്രികള്‍ ഉപയോഗിക്കുക. വിലക്കുറവ് മാത്രം നോക്കി വൈദ്യുതീകരണ സാമഗ്രികള്‍ വാങ്ങുന്നത് ഭാവിയില്‍ അപകടത്തിനും നാശനഷ്ടങ്ങള്‍ക്കും കാരണമായേക്കാം.

വൈദ്യുത സര്‍ക്യൂട്ടില്‍ ആര്‍. സി. സി. ബി ഉണ്ടെന്ന് ഉറപ്പുവരുത്തുക. ഏതെങ്കിലും അവസരത്തില്‍ ഫ്യൂസ് പോവുകയോ എം. സി. ബി/ ആര്‍. സി. സി. ബി ട്രിപ്പാവുകയോ ചെയ്താല്‍ അതിന്റെകാരണം കണ്ടെത്തി പരിഹരിച്ചതിനുശേഷം മാത്രം വീണ്ടും ചാര്‍ജ്ജ് ചെയ്യുക.

ഇലക്ട്രിക് ഉപകരണത്തിലോ സമീപത്തോ തീപ്പിടിത്തമുണ്ടായാല്‍ സ്വിച്ച്/മെയിന്‍ മെയിന്‍ സ്വിച്ച് ഓഫ് ചെയ്ത് ഉടനടി വൈദ്യുത ബന്ധം വിച്ഛേദിക്കുക. വൈദ്യുതി വിഛേദിക്കുന്നതിനുമുമ്പ് വെള്ളം ഉപയോഗിച്ച് തീകെടുത്താന്‍ ശ്രമിക്കരുത്.

ലോഹ തോട്ടി, ഏണി എന്നിവ വൈദ്യുത ലൈനിന് സമീപം ഉപയോഗിക്കാതിരിക്കുക.

വൈദ്യുത സ്‌കൂട്ടര്‍, കാര്‍ മറ്റ് ഉപകരണങ്ങള്‍ എന്നിവ അതാത് കമ്പനി തന്ന ചാര്‍ജ്ജര്‍ ഉപയോഗിച്ച് മാത്രം ചാര്‍ജ്ജ് ചെയ്യുക. അല്ലാത്ത പക്ഷം ബാറ്ററി കേടാവാനും തീപിടിക്കാനും സാധ്യതയുണ്ട്.

വൈദ്യുതി ഉപയോഗിച്ചുള്ള ഏതൊരു താത്കാലിക നിര്‍മ്മാണ പ്രവൃത്തിയും ആരംഭിക്കുന്നതിനുമുമ്പ് ബന്ധപ്പെട്ട ഇലക്ട്രിക്കല്‍ സെക്ഷനില്‍ നിന്ന് അനുമതി വാങ്ങണം. പ്രവര്‍ത്തനക്ഷമമായ ആര്‍. സി. സി. ബി വഴിയല്ലാതെ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ പാടുള്ളതല്ല.

സ്ഥാപനത്തിലെ എര്‍ത്തിങ് സംവിധാനം കേടുകൂടാതെ പരിരക്ഷിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം

കമ്പിവേലിയിലേക്ക് നേരിട്ട് വൈദ്യുതി നല്‍കുന്നത് മനുഷ്യനും, ജീവികള്‍ക്കും ജീവഹാനി ഉണ്ടാക്കുമെന്നതിനാല്‍ യാതൊരുകാരണവശാലും അപ്രകാരം ചെയ്യരുത്.

Leave a Reply

Your email address will not be published. Required fields are marked *