ലഹരിവിരുദ്ധ സിഗ്നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ചു

വെള്ളമുണ്ട: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് വെള്ളമുണ്ട പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ലഹരിവിരുദ്ധ സിഗ്നേച്ചർ ക്യാമ്പയിൻ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
വെള്ളമുണ്ട പോലീസ് സ്റ്റേഷൻ എസ്. ഐ മിനിമോൾ മുഖ്യ അതിഥി ആയിരുന്നു.
എം. മുരളീധരൻ അധ്യക്ഷത വഹിച്ചു.
എം. മണികണ്ഠൻ, എം. നാരായണൻ, ബാബു രാജ്, എം. മോഹനകൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *