തരിയോട്: ലഹരി വിരുദ്ധ വാരാചരണത്തിന്റെ ഭാഗമായി കുടുംബശ്രീ എക്സൈസ് വകുപ്പുമായി സഹകരിച്ച് സെമിനാർ സംഘടിപ്പിച്ചു. സിഡിഎസ് ചെയർപേഴ്സൺ രാധ മണിയൻ അധ്യക്ഷത വഹിച്ച പരിപാടി തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. എക്സൈസ് ഓഫിസർ പ്രമോദ് ക്ലാസെടുത്തു. വാർഡ് അംഗം വത്സല നളിനാക്ഷൻ, കുടുംബശ്രീ എക്സികുട്ടിവ് അംഗം രമ്യ മോൾ, ആനിമേറ്റർമാരായ കെ കെ ഉഷ, കെ ബി നിഷ കമ്മ്യൂണിറ്റി കൗൺസിലർ ഉണ്ണിമായ, എൻ ആർ ലിജിമോൾ, അയൽകൂട്ടം അംഗങ്ങളായ അപർണ, മഹാത്മ, സുവർണ, പൂജ എന്നിവർ പങ്കെടുത്തു.
