കോൺഗ്രസ് പഞ്ചായത്തിരാജ് വികസന സെമിനാർ

മീനങ്ങാടി : പഞ്ചായത്തുകളുടെ അധികാരങ്ങൾ കവർന്നെടുത്തും,പദ്ധതി തുകയിൽ കുറവു വരുത്തിയും, മാർച്ച് മാസത്തിലെ ട്രഷറി നിയന്ത്രണങ്ങളും കാരണം പ്രാദേശിക സർക്കാരുകളെ അട്ടിമറിച്ച പിണറായി സർക്കാരിന്എതിരെയുള്ള വിധിയെഴുത്താവും അടുത്ത് വരുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ്. മീനങ്ങാടി മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ മിഷൻ 2025′ കോൺഗ്രസ് പഞ്ചായത്തിരാജ് വികസന സെമിനാർ ഉദ്ഘാടനം ചെയ്ത്സം സാരിക്കുകയായിരുന്നു അദ്ദേഹം.നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൻ്റെ ചുവട് പിടിച്ച് വരുന്ന പഞ്ചായത്ത്, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഒറ്റക്കെട്ടായി നിന്ന് പ്രവർത്തിക്കണമെന്ന് യോഗം ആഹ്വാനം ചെയ്തു. എൻ ഡി അപ്പച്ചൻ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡൻ്റ് മനോജ് ചന്ദനക്കാവ് ,അധ്യക്ഷത വഹിച്ചു.ഐ സി. ബാലകൃഷ്ണൻ
എം എൽ എ , കെ എൽ. പൗലോസ് , കെ.ഇ. വിനയൻ, ഡി.പി രാജശേഖരൻ, വർഗീസ്മുരിയൻകാവിൽ അഡ്വ. എം. വേണുഗോപാൽ, ഓ വി അപ്പച്ചൻ,എൻ സി. കൃഷ്ണകുമാർ, രാംകുമാർ സൂചിപ്പാറ,ബേബി വർഗീസ് വിഎം. വിശ്വനാഥൻ
കെ. ജയപ്രകാശ്, എൻ എം ലാൽ, ടി പി. ഷീജ എന്നിവർ പ്രസംഗിച്ചു

Leave a Reply

Your email address will not be published. Required fields are marked *