ലോക ലഹരി വിരുദ്ധ ദിനത്തിൽ മേപ്പാടിയിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു

മേപ്പാടി: പോലീസിന്റെ നേതൃത്വത്തിൽ ലോക ലഹരി വിരുദ്ധ ദിനത്തിൽ മേപ്പാടിയിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു. ലഹരിക്കെതിരെ പൊതുജനങ്ങളെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച കൂട്ട ഓട്ടത്തിൽ മേപ്പാടി പോലീസ് സർക്കിൾ ഇൻസ്പെക്ടർ ജയപ്രകാശ് ലഹരി വിരുദ്ധ സന്ദേശവും ഉദ്ഘാടനവും നിർവഹിച്ചു. പരിപാടിക്ക് പോലീസ് സബ് ഇൻസ്പെക്ടർ ഷറഫുദ്ദീൻ, എസ് ഐ .അജൽ, സിപി ഒ മാരായ ഷംനാസ്, ജബലു റഹ്മാൻ, ജയ്സൺ, ഷിജു, പ്രമോദ്, റഷീദ്, സുജേഷ്, അയ്യൂബ് എന്നിവർ നേതൃത്വം നൽകി. മേപ്പാടി സെൻ്റ് ജോസഫ് സ്കൂൾ പരിസരത്തു നിന്ന് ആരംഭിച്ച കൂട്ടയോട്ടത്തിൽ നിരവധി പേർ പങ്കാളികളായി. ലഹരിക്കെതിരെയുള്ള ബാനർ ഉയർത്തി വ്യാപാരി വ്യവസായി അംഗങ്ങളും ഓട്ടോ, ടാക്സി ഡ്രൈവർമാരും പൊതു ജനങ്ങളും പങ്കാളികളായി.മേപ്പാടി സെൻ്റ് ജോസഫ്സ് സ്കൂൾ പരിസരത്തു നിന്ന് ആരംഭിച്ച് പോലീസ് സ്റ്റേഷനിൽ സമാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *