സംസ്ഥാനത്ത് അടുത്തദിവസങ്ങളിലും ശക്തമായ മഴ തുടരും; ഇന്ന് 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്തദിവസങ്ങളിലും ശക്തമായ മഴ തുടരും. അഞ്ചു ജില്ലകള്‍ക്ക് ശനിയാഴ്ച ഓറഞ്ച് അലര്‍ട്ടും ബാക്കി ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകള്‍ക്കാണ് ശനിയാഴ്ച ഓറഞ്ച് അലര്‍ട്ടുള്ളത്. ഇവിടെ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *