തരിയോട് : ഗവ.ഹയര്‍സെക്കൻഡറി സ്കൂളില്‍ നിന്നു മികച്ച വിജയം കരസ്ഥമാക്കിയ എസ്.എസ്.എല്‍.സി-പ്ലസ്ടു വിദ്യാര്‍ഥികള്‍ക്കുള്ള ഉപഹാരവും വിവിധ സ്കോളര്‍ഷിപ്പ് വിതരണവും, വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാര്‍ നിര്‍വഹിച്ചു. അറക്കപ്പറമ്പില്‍ തോമസ് എജ്യുകേഷൻ എന്‍ഡോവ്മെൻ്റ്, ശാരദാമ്മ മെമ്മോറിയല്‍ എന്‍ഡോവ്മെന്റ്, മാത്യു മെമ്മോറിയല്‍ എന്‍ഡോവ്മെന്റ്, ശ്രീമതി മെമ്മോറിയല്‍ എന്‍ഡോവ്മെന്റ് എന്നിവ മികച്ച വിജയം നേടിയവര്‍ക്ക് നല്‍കി. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡൻ്റ് ബെന്നിമാത്യു സ് സ്വാഗതവും സീനിയര്‍ അസിസ്റ്റന്റ് ശ മറിയം മഹമ്മൂദ് നന്ദിയും പറഞ്ഞു. തരിയോട് ഗ്രാമപഞ്ചായത്ത് അഗം വിജയന്‍ തോട്ടുങ്ങല്‍, മദര്‍ പി.ടി.എ പ്രസിഡൻ്റും തരിയോട് ഗ്രാമപഞ്ചായത്ത് അഗവുമായ സൂനാ നവീന്‍, എ.ഡി.എന്‍.ഒ എസ്.പി.സി വയനാട് മോഹന്‍ദാസ് കുളങ്ങര, പ്രിന്‍സിപ്പൽ രാധിക.എം, പി.ടി.എ വൈസ് പ്രസിഡൻ്റ് പത്രോസ്.ടി.ഒ, മദര്‍ പി.ടി.എ വൈസ് പ്രസിഡണ്ട് രഞ്ജിനി അനി, എസ്.എം.സി ചെയര്‍മാന്‍ കാസിം.പി.എം, സത്യന്‍.പി.കെ, മാത്യു.എന്‍.പി, മുഹമ്മദ് ബഷീര്‍.എ, സ്റ്റാഫ് സെക്രട്ടറി ഷാജു ജോണ്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
