അഞ്ചു കുന്ന്: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് അഞ്ചുകുന്ന് ഗാന്ധി മെമ്മോറിയൽ യു.പി സ്കൂളിലെ വിദ്യാർഥികൾ സ്വന്തം കൈപ്പടയിൽ തയ്യാറാക്കിയ ലഹരി വിരുദ്ധ മുദ്രാവാക്യങ്ങൾ അടങ്ങിയ കുറിപ്പുകൾ അഞ്ചുകുന്ന് പ്രദേശത്തെ ഓട്ടോറിക്ഷ ഡ്രൈവർമാർ, സ്ഥാപന ഉടമകൾ, കടകൾ, പൊതു സ്ഥാപനങ്ങളായ വില്ലേജ് ഓഫിസ്, അക്ഷയ , പോസ്റ്റ് ഓഫിസ് , പ്രദേശവാസികൾക്ക് ഉൾപ്പടെ കൈമാറി.
സ്കൂളിലെ ലഹരി വിരുദ്ധ ക്ലബ്ബിന്റെയും സ്കൂൾ പാർലമെൻ്റ് അംഗങ്ങളുടെയും, അധ്യാപകരുടെയും നേതൃത്വത്തിൽ ആയിരുന്നു പരിപാടി.