ആരോഗ്യ മേഖലയിലെ അനാസ്ഥക്കെതിരെ യൂത്ത് ലീഗ് മാര്‍ച്ച് നാളെ

കല്‍പ്പറ്റ: ആരോഗ്യ മേഖലയില്‍ സര്‍ക്കാര്‍ തുടരുന്ന അനാസ്ഥക്കെതിരെ നാളെ ജില്ലാ ഡി.എം.ഒ ഓഫീസിലേക്ക് മുസ്ലിം യൂത്ത് ലീഗ് മാര്‍ച്ച് സംഘടിപ്പിക്കും. പാവപ്പെട്ട അനേകായിരം പേര്‍ ആശ്രയിക്കുന്ന ആശുപത്രികള്‍ സര്‍ക്കാറിന്റെ അനാസ്ഥകാരണം വലിയ ദുരിതത്തിലാണിന്ന്. ആരോരുമില്ലാതെ അനാഥമായി കിടക്കുന്ന ആരോഗ്യ വകുപ്പിന്റെ കണ്ണ് തുറപ്പിക്കുന്നതിനാണ് മുസ് ലിം യൂത്ത് ലീഗ് ഡി.എം.ഒ ഓഫീസ് മാര്‍ച്ച് നടത്തുന്നതെന്ന് ജില്ലാ പ്രസിഡണ്ട് എം.പി നവാസ് ജനറല്‍ സെക്രട്ടറി സി.എച്ച് ഫസല്‍ അറിയിച്ചു. മരുന്ന് വിതരണ കമ്പനികള്‍ക്ക് ഭീമമായ സംഖ്യ കുടിശ്ശിക വരുത്തിയതിനാല്‍ ആവശ്യമായ മരുന്നുകള്‍ കിട്ടാനില്ല. ഡോക്ടര്‍മാരും നഴ്സുമാരും ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ നിയമനം നടക്കാത്തതിനാല്‍ ചികിത്സാമേഖല താറുമാറായിരിക്കുകയാണ്.ഉപകരണങ്ങളുടെ ലഭ്യതക്കുറവ് കാരണം നിരവധി ആശുപത്രികളില്‍ ശസ്ത്രക്രിയകള്‍ ഉള്‍പ്പടെ നിരന്തരമായി മുടങ്ങുന്നു. ഉപകരണങ്ങളില്ലാത്ത വിവരം മാസങ്ങള്‍ക്ക് മുമ്പേആരോഗ്യമന്ത്രിയുടെ ഓഫിസിനെ അറിയിച്ചിരുന്നിട്ടും നടപടികളൊന്നും ഉണ്ടായിട്ടില്ലെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ന്യൂറോ ളജി വിഭാഗം മേധാവി ഡോ.ഹാരിസ് ചിറക്കല്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. ഗുരുതര പ്രശ്നങ്ങളുമായി വരുന്ന രോഗികളുടെ ശസ്ത്രക്രിയ അടക്കം മാറ്റിവെക്കേണ്ടി വരുന്നത് അതിവഗൗരവതരമാണ്. മാനന്തവാടി ലീഗ് ഓഫീസ് പരിസരത്തില്‍ നിന്നും രാവിലെ 10 മണിക്ക് മാര്‍ച്ച് ആരഭിക്കും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി സി.കെ മുഹമ്മദാലി മാര്‍ച്ച് ഉദ്ഘാടനം ചെയ്യും. ജില്ലാ, നിയോജക മണ്ഡലം, മുസ്ലിം ലീഗ് ഭാരവാഹികള്‍ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *