സിപിഐ വയനാട് ജില്ലാ സമ്മേളനം ഇന്ന് ആരംഭിക്കും

ചീരാൽ: സിപിഐ വയനാട് ജില്ലാ സമ്മേളനം ജൂലൈ 4,5,6 തീയ്യതികളിലായി ചീരാലിൽ നടക്കും. സമ്മേളന നഗരയിലേക്ക് വിവിധ രക്തസാക്ഷി മണ്ഡപങ്ങളിൽ നിന്നുകൊണ്ടുവരുന്ന കൊടിമര, പതാക, ബാനർ ജാഥകൾ വൈകുന്നേരം നാലിന് സമ്മേളന നഗരിയിൽ സംഗമിക്കും.ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് നടക്കുന്ന പൊതു സമ്മേളനം റവന്യൂമന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി ഇ ജെ ബാബു അധ്യക്ഷത വഹിക്കും. തുടർന്ന് സമ്മേളന നഗരയിൽ നടക്കുന്ന സാംസ്‌കാരിക സമ്മേളനം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ടി വി ബാലൻ ഉദ്ഘാടനം ചെയ്യും. അട്ടമല മുസ്തഫ സ്മൃതി കൂടീരത്തിൽ നിന്ന് ആരംഭിക്കുന്ന പതാക ജാഥ സംസ്ഥാന കൗൺസിൽ അംഗം വിജയൻ ചെറുകര ഉദ്ഘാടനം ചെയ്യും. ജില്ലാ എക്സിക്യുട്ടീവ് അംഗം മഹിതാ മൂർത്തിയാണ് പതാക ജാഥയുടെ ക്യാപ്റ്റൻ. മേപ്പാടി മണ്ഡലം സെക്രട്ടറി കെ രമേശൻ അസിസ്റ്റന്റ് സെക്രട്ടറിയും, ജില്ലാ എക്സിക്യുട്ടീവ് അംഗം കെ കെ തോമസ് ഡയറക്ട്ടറുമാണ്. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി സി എസ് സ്റ്റാൻലി ഏറ്റുവാങ്ങും. ബാനർ ജാഥ മാനന്തവാടി കെ കെ അണ്ണൻ സ്മൃതി കുടീരത്തിൽ നിന്ന് സംസ്ഥാന കൗൺസിൽ അംഗം പി കെ മൂർത്തി ഉദ്ഘാടനം ചെയ്യും. ജില്ലാ എക്സിക്യുട്ടീവ് അംഗം വി കെ ശശിധരൻ ജാഥാ ക്യാപ്റ്റനും, മാനന്തവാടി മണ്ഡലം സെക്രട്ടറി ശോഭാ രാജൻ വൈസ് ക്യാപ്റ്റനും, ജില്ലാ എക്സിക്യുട്ടീവ് അംഗം സി എം സുധീഷ് ഡയറക്ട്ടറുമാണ്. ജില്ലാ എക്സിക്യുട്ടീവ് അംഗം ടി മണി ഏറ്റുവാങ്ങും. പുൽപ്പളളി പി എസ് വിശ്വംഭരൻ സ്മൃതി കുടീരത്തിൽ നിന്ന് ആരംഭിക്കുന്ന കൊടിമര ജാഥ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി എം ജോയി ഉദ്ഘാടനം ചെയ്യും. ജില്ലാ എക്സിക്യുട്ടീവ് അംഗം ടി ജെ ചാക്കോച്ചൻ ജാഥാ ക്യാപ്റ്റനും, പുൽപ്പളളി മണ്ഡലം സെക്രട്ടറി ടി സി ഗോപാലൻ വൈസ് ക്യാപ്റ്റനും, എക്സിക്യുട്ടീവ് അംഗം എം വി ബാബു ഡയറക്ട്ടറുമാണ്. എക്സിക്യുട്ടീവ് അംഗം അഡ്വ കെ ഗീവർഗീസ് ഏറ്റുവാങ്ങും. നാളെ പി എസ് വിശ്വംഭരൻ നഗറിൽ (പ്ലാസ ഓഡിറ്റോറിയം) നടക്കുന്ന പ്രതിനിധി സമ്മേളം ദേശീയ എക്സിക്യുട്ടീവ് അംഗം അഡ്വ കെ പ്രകാശ് ബാബു ഉദ്ഘാടനം ചെയ്യും. 9.30ന് രജിസ്ട്രേഷൻ ആരംഭിക്കും. സ്വാഗത സംഘം കൺവീനർ സജി വർഗീസ് സ്വാഗതം പറയും. സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി പി സുനീർ, സംസ്ഥാന എക്സിക്യുട്ടീവ് അംഗം വി ചാമുണ്ണി പ്രസംഗിക്കും.

Leave a Reply

Your email address will not be published. Required fields are marked *