അമ്പലവയൽ പഞ്ചായത്തിൽ സ്മാർട്ട് ക്ലസ്‌റൂമുകളുടെ ഉദ്‌ഘാടനം നിർവ്വഹിച്ചു

അമ്പലവയൽ പഞ്ചായത്തിൽ സ്മാർട്ട് ക്ലസ്‌റൂമുകളുടെ ഉദ്‌ഘാടനം നിർവ്വഹിച്ചു; വയനാട് ജില്ലയിൽ മുഴുവൻ പ്രൈമറി വിദ്യാലയങ്ങളേയും ഡിജിറ്റലാക്കുന്ന ആദ്യത്തെ പഞ്ചായത്ത്

പുത്തനുണർവ്വുമായ് പൊതുവിദ്യാലയങ്ങൾ ജൂൺ 2നു അധ്യയനം ആരംഭിച്ചു കഴിഞ്ഞു. കുട്ടികളോടൊപ്പം വിദ്യാലയങ്ങളും സ്മാർട്ടകണമെന്ന പൊതു കാഴ്ചപ്പാടിനെ ഏറ്റെടുത്ത് കൊണ്ട് അമ്പലവയൽ ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 23 ലക്ഷം രൂപ ചെലവിൽ എല്ലാ പ്രൈമറി വിദ്യാലയങ്ങളിലേയും മുഴുവൻ ക്ലാസ്റൂമുകളും സ്മാർട്ടാക്കിയിരിക്കുന്നു. വയനാട് ജില്ലയിൽ മുഴുവൻ പ്രൈമറി വിദ്യാലയങ്ങളേയും ഡിജിറ്റലാക്കുന്ന ആദ്യത്തെ പഞ്ചായത്താണ് അമ്പലവയൽ ഗ്രാമപഞ്ചായത്ത്. പ്രീ പ്രൈമറി മുതൽ 7-ാം ക്ലാസ് വരെയുള്ള കുട്ടികൾക്കായ് ഒരുക്കിയ ഇ-സ്മാർട്ട് ക്ലാസ്സ് റൂമുകൾ 2025 ജൂൺ 30 തിങ്കളാഴ്ച അമ്പലവയൽ ഗവ എൽ പി സ്ക്കൂളിൽ വെച്ച് ബഹു: പട്ടികവർഗ്ഗ, പട്ടികജാതി പിന്നോക്ക ക്ഷേമ വകുപ്പു മന്ത്രി ഒ ആർ കേളു ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി കെ ഹഫ്സത്ത് അദ്ധ്യക്ഷത വഹിച്ചു. അമ്പലവയൽ എൽ പി സ്ക്കൂളിൽ നിന്നും എൽ എസ് എസ് സ്കോളർഷിപ്പ് നേടിയ 12 വിദ്യാർത്ഥികൾക്കുള്ള സമ്മാനദാന ചടങ്ങ് ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ സീത വിജയൻ നിർവ്വഹിച്ചു. സുരേഷ് താളൂർ, ജെസ്സി ജോർജ്, ഷീജ ബാബു, ഗ്ലാഡിസ് സ്ക്കറിയ, എ എസ് വിജയ, അനീഷ് ബി നായർ, പി കെ സത്താർ, വി വി രാജൻ, ഷിജിത ബി ജെ, ഇ സുലൈമാൻ. ബിജു മാത്യു എന്നിവർ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ഷമീർ സ്വാഗതവും സെക്രട്ടറി ആർ രാജേഷ് നന്ദിയും പറഞ്ഞു.

ജില്ലയിൽ ഗ്രാമപഞ്ചായത്തിന് കീഴിലുള്ള എല്ലാ സ്ക്കൂളുകളിലും സമ്പൂർണ്ണ സ്മാർട്ട് ക്ലാസ് റൂം പദ്ധതി നടപ്പിലാക്കിയ ഏക പഞ്ചായത്ത് എന്ന നിലയിൽ അമ്പലവയൽ ഗ്രാമപഞ്ചായത്തിനെ മന്ത്രി അഭിനന്ദിച്ചു. മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് മാതൃകയാണിതെന്നും അദ്ദേഹം കൂട്ടി ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *