വൈത്തിരി: വിൽപ്പനക്ക് സൂക്ഷിച്ച നിരോധിത മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. പടിഞ്ഞാറത്തറ, വാരാമ്പറ്റ, പുളിക്കൽ വീട്ടിൽ പി.എം. ജിഷ്ണു(23)വിനെയാണ് വൈത്തിരി പോലീസ് ഇന്ന് പുലർച്ചെ 12 മണിയോടെ പഴയ വൈത്തിരി റോഡിന് സമീപം വെച്ച്
അറസ്റ്റ് ചെയ്തത്. 12.450 ഗ്രാം എം.ഡി.എം.എ ഇയാളിൽ നിന്നും പിടിച്ചെടുത്തു. എസ്.ഐ. കെ.എം. സന്തോഷ്‌മോൻ, ഗ്രേഡ് എസ്.ഐ എച്ച്. അഷ്‌റഫ്, എസ്.സി.പി.ഒ ഉനൈസ് എന്നിവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.
എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
