വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നിർവഹിച്ചു

പടിഞ്ഞാറത്തറ : ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിവിധ ക്ലബ്ബുകളുടെയും വിദ്യാരംഗം കലാവേദിയുടെയും പ്രവർത്തനങ്ങളുടെ ഉദ്ഘാടനം അധ്യാപകനും കവിയുമായ മുഹമ്മദലി മാസ്റ്റർ നിർവഹിച്ചു. അധ്യാപക രക്ഷാകർതൃ സമിതി പ്രസിഡൻ്റ് ടി.എസ്.സുധീഷ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഇൻ ചാർജ് ബിജു കുമാർ , പ്രധാനാധ്യാപിക കെ. സീമ , മദർ പി.ടി.എ പ്രസിഡൻ്റ് ‘ ഖമറുന്നിസ , എസ്.എം.സി ചെയർമാൻ കെ.ജെ സണ്ണി , വിദ്യാരംഗം കലാവേദി കൺവീനർ പാർവതിമാരാർ , എസ്.ആർ.ജി കൺവീനർ കെ.പി. ഷമീമ , പി. തസ്നീമ , നിഖില മോഹൻ , റോഷൻ റോബർട്ട് തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *