ഷാര്‍ജയിൽ കുട്ടികൾക്ക് സമ്മർ ക്യാമ്പ് സംഘടിപ്പിച്ചു.

ഷാർജ: പ്രവാസി വയനാട് യുഎഇ ഷാർജ ചാപ്റ്റര്‍ ആർട്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി സംഘടിപ്പിച്ച സമ്മർ ക്യാമ്പ് ജൂലൈ 12-ന് ഷാര്‍ജയിൽ വെച്ച് ആഘോഷാത്മകമായി സംഘടിപ്പിച്ചു.

കുട്ടികളുടെ ആത്മവിശ്വാസവും സൃഷ്ടിപരമായ കഴിവുകളും വളർത്തുന്നതിനായി ബോക്സിങ്, വ്യക്തിത്വ വികസനം, പ്രസംഗ പരീശീലനം എന്നതിലൂടെ ഒരുക്കിയ ഈ ക്യാമ്പ്, പങ്കെടുത്തവർക്കെല്ലാം ഒരിക്കലും മറക്കാനാകാത്ത അനുഭവമായി.

ആർട്സ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി നിമിഷ മനോജിത് കൺവീനർ ശ്രീമതി നന്ദിത ബിനോയ്‌ ചേർന്ന് നൽകിയ ശക്തമായ നേതൃത്വം ആയിരുന്നു. രജീഷ് ആലത്ത് , സഹദ് വരദൂർ, സരിത ബിനോയ്, രജിത പ്രസാദ്, മിനോ ജോസ് ബിനോയ് ക്രിസ്റ്റി , ജെസ്വിൻ ജോസ് , അനിൽ മാൻത്രയി ദീപ്തി ഡി പി , ജീസ് തോമസ്, ഡോണ, നിമിഷ റിജു ദേവേന്ദു മനോജ് , ശിവൻ തലപ്പുഴ, ദിക്‌ഷൻ , പ്രിയ ശിവൻ എന്നിവർഎന്നിവരുടെ സംഘാടക പങ്കാളിത്തം പരിപാടിയുടെ വിജയത്തിന് നിർണായകമായി. പരിപാടിയുടെ വിജയത്തിനായി കെൻ മിഡിൽ ഈസ്റ്റ് ഇലക്ട്രോണിക്സ്,
ഗ്രേവാട്ട് ട്രേഡിംഗ് എൽ.എൽ.സി, ഫ്രാൻഗൾഫ് ലീഗൽ കോൺസൾട്ടന്റ്സ് (യു.എ.ഇ),
അൽ നുഐമി ഓഡിറ്റേഴ്സ് (യു.എ.ഇ), സഹസ്ര ക്രിയേഷൻസ് (ദുബൈ),
മാൻ ആൻഡ് റായ് യൂണിഫോം എൽ.എൽ.സി (യു.എ.ഇ) സ്പോർഷിപ് നൽകി

ഷാർജ ചാപ്റ്റർ ചെയർമാൻ ശ്രീ. ജോമോൻ വർക്കി, ജനറൽ കൺവീനർ ശ്രീമതി അർച്ചന നിധീഷ്, ട്രഷറർ ശ്രീ. മനോജിത്ത് കെ.എ. എന്നിവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു. പരിപാടിയുടെ വിജയത്തിനായി പിന്തുണ നൽകിയ ഷാർജ ചാപ്റ്റർ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ മുഴുവൻ അംഗങ്ങളുടെ പൂർണ സഹകരണത്തോടെ ആയിരുന്നു ക്യാമ്പ് ഷാർജയിൽ നടന്നത്. ഇനിയും ഇതുപോലുള്ള വ്യത്യസ്തത നിറഞ്ഞ പരിപാടികൾ ഉണ്ടാകും എന്ന് സംഘാടകർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *