ബാർബർ ഷോപ്പ് തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി

ബാർബർ ഷോപ്പ് തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി
പനമരം ടൗണിലെ ബാർബർ ഷോപ്പ് തൊഴിലാളിയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. തിരുനെല്ലി അപ്പപ്പാറ സ്വദേശി ലക്ഷ്‌ി നിവാസ് ബാബു രാജ് (47) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് ദിവസമായി ബാബു രാജിനെ കാണാത്തതിനെ തുടർന്ന് നാട്ടുകാർ താമസ സ്ഥലത്ത് അന്വേഷിച്ച് ചെന്നപ്പോഴാണ് മരിച്ച നിലയിൽ കാണപ്പെട്ടത്. ദീർഘകാലമായി പനമരം ടൗണിലെ ഫാഷൻ ഹെയർ സ്റ്റൈൽ എന്ന സ്ഥാപനത്തിൽ ജോലി ചെയ്‌തു വരികയായിരുന്നു ഇദ്ദേഹം. പനമരം പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. ഭാര്യ: ബിന്ദു. മക്കൾ: ദിവ്യ, വിദ്യ, നവ്യ.

Leave a Reply

Your email address will not be published. Required fields are marked *